Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതുര്‍ഗ്രഹിയോഗം സമ്പത്ത് നിറയ്ക്കും, കാറും വീടും സ്വന്തമാക്കം, ഈ രാശിക്കാര്‍ക്ക് സുവര്‍ണ കാലം

എല്ലാ ഗ്രഹങ്ങള്‍ക്കും ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ രാശിമാറ്റം മാറ്റം സംഭവിക്കാറുണ്ട്. ഏപ്രില്‍ മാസത്തില്‍ അത്തരത്തിലൊരു രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഏപ്രില്‍ 23ന് മീനരാശിയില്‍ നാല് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ് സംഭവിക്കാന്‍ പോകുന്നത്. ഇതിലൂടെ ചതുര്‍ഗ്രഹി യോഗം രൂപപ്പെടും. ഗ്രഹങ്ങളുടെ അധിപനും ചൊവ്വയും ഇതേ ദിവസം രാശിചക്രം മാറും.

ചൊവ്വ മീനരാശിയിലേക്കാണ് പ്രവേശിക്കുന്നത്. ഇതിനോടകം ബുധന്‍, ശുക്രന്‍, രാഹു എന്നീ ഗ്രഹങ്ങള്‍ മീനരാശിയിലുണ്ട്. ഇതിലൂടെ രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം എല്ലാ രാശിക്കാരെയും സ്വാധീനിക്കും. എന്നാല്‍ ഇത് രാശിക്കാരുടെ ജീവിതത്തെ വളരെയധികം മാറ്റിമറിക്കും, ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം എപ്പോഴും കൂടെയുണ്ടാവും. ചതുര്‍ഗ്രഹി യോഗത്താല്‍ മീനം രാശിയിലുള്ളവര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ഇവരുടെ ജീവിതത്തില്‍ അടിമുടി മാറ്റങ്ങള്‍ പ്രകടമാകും. മിഥുന രാശിയിലെ കര്‍മ ഗൃഹത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം മാറി മറിയും.

എന്ത് കാര്യത്തിലും ഭാഗ്യത്തിന്റെ സ്പര്‍ശം ഉണ്ടാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ വലിയ പുരോഗതി കൈവരിക്കാനാവും. വലിയ സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാവും. പുതിയ വീടും വാഹനവുമെല്ലാം വാങ്ങാനുള്ള യോഗമുണ്ടാവും. തൊഴില്‍രഹിതരായവര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള അവസരവും കൈവരും.

കര്‍ക്കടകം: ചതുര്‍ഗ്രഹി യോഗത്താല്‍ കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് രാജകീയ ജീവിതം തന്നെ സമ്മാനിക്കും. ഏറെ ഗുണങ്ങള്‍ ഇവരെ തേടിയെത്തും. കര്‍ക്കടകത്തിലെ ഒന്‍പതാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുക. ഇതേ തുടര്‍ന്ന് കര്‍ക്കടക രാശിക്കാരുടെ ഭാഗ്യം തെളിയും. പൂര്‍വിക സ്വത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ അതില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും.

ബിസിനസില്‍ വലിയ ലാഭം ഇവരെ തേടിയെത്തും. സമൂഹത്തിലെ ബഹുമാനം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വര്‍ധിക്കും. വിദേശ യാത്രയ്ക്കുള്ള അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കും. സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിക്കുന്ന കാലയളവ് കൂടിയാണ് ഇവരെ തേടിയെത്തുക.

ധനു: ഈ രാശിക്കാരുടെ ജീവിതം പുരോഗതിയിലേക്ക് മാറുന്ന കാലയളവാണ് വരാന്‍ പോകുന്നത്. ധനു രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം ഏറെ ഗുണം ചെയ്യും. കാരണം ധനു രാശിക്കാരുടെ നാലാമത്തെ ഭാവത്തില്‍ ഈ യോഗം രൂപപ്പെടുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭൗതിക സന്തോഷം ധാരാളമായി ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും.

അതിലൂടെ സമ്പത്തില്‍ വലിയ വര്‍ധനവുണ്ടാവും. മുതിര്‍ന്ന ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങളും ലഭിച്ചേക്കാം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് പൂര്‍വിക സ്വത്തില്‍ നിന്നും ലഭിക്കും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കുന്ന സമയമായിരിക്കും ഇത്. അതുപോലെ സമൂഹത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവ് വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+