Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന രാജയോഗത്തിന് ഇനി ഒരാഴ്ച മാത്രം; ഇനി പൊന്നും പണവും വന്ന് മൂടും

ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത കാലയളവില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏരെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനി, ബുധന്‍, രാഹു, ശുക്രന്‍ എന്നിവ. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരനും രാഹു നിഴല്‍ ഗ്രഹവുമാണ്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍.

astrology

ഈ ഗ്രഹങ്ങളെല്ലാം കൂടി ഒരേ രാശിയില്‍ ഒന്നിച്ച് സംക്രമിക്കാനിരിക്കുകയാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. നാല് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംയോജിക്കുന്നത് അപൂര്‍വമാണ്. ഇത് വഴി ചതുര്‍ഗ്രഹി രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. മീനം രാശിയില്‍ ഏപ്രില്‍ 14 മുതല്‍ ആണ് നാല് ഗ്രഹങ്ങള്‍ ഒന്നിച്ച് വരുന്നത്.

ഇത് പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തില്‍ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചതുര്‍ഗ്രഹി യോഗത്തിന്റെ നേട്ടം ലഭിക്കുക എന്ന് നോക്കാം.

മകരം

മീനം രാശിയിലെ ശനി, ബുധന്‍, രാഹു, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം മൂലം രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മനസില്‍ ആഗ്രഹിക്കുന്ന ഏത് കാര്യവും സാധിക്കും. കരിയറില്‍ മികച്ച ഉയരങ്ങളില്‍ എത്താന്‍ സാധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.

കുംഭം

കുംഭം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശനി, ബുധന്‍, രാഹു, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം മൂലം രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഏറെ ഗുണം ചെയ്യും. ഇവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടം കൊയ്യാനാകും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം തിരികെ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും.

മീനം

മീനം രാശിയിലെ ശനി, ബുധന്‍, രാഹു, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം മൂലം രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാറും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+