ആസ്തിയില്‍ രണ്ടിരട്ടി വരെ വര്‍ധന.. പുതിയ വീട്ടില്‍ ആഡംബര ജീവിതം; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്തുന്നുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരേ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം വലിയ നേട്ടങ്ങള്‍ ആണ് സമ്മാനിക്കുക.
ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുക പൊതുവെ സംഭവിക്കാറുണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എന്നാല്‍ നാല് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംക്രമിക്കുന്നത് അപൂര്‍വമാണ്. അത്തരമൊരു അപൂര്‍വ പ്രതിഭാസമാണ് ഇപ്പോള്‍ മേടം രാശിയില്‍ സംഭവിച്ചിരിക്കുന്നത്. നാല് ഗ്രഹങ്ങളാണ് മേടം രാശിയില്‍ ഒരേ സമയം സംക്രമിച്ചിരിക്കുന്നത്. ഇത് വഴി മേടം രാശിയില്‍ ചതുര്‍ഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ജ്യോതിഷത്തില്‍ വളരെ പവിത്രമായി കണക്കാക്കുന്ന യോഗമാണ് ചതുര്‍ഗ്രഹി യോഗം. ഇത് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. വ്യാഴം, ചന്ദ്രന്‍, ബുധന്‍, രാഹു എന്നീ നാല് ഗ്രഹങ്ങളാണ് മേടം രാശിയില്‍ സംക്രമിച്ചിരിക്കുന്നത്. ഇതുവഴി ഭാഗ്യനേട്ടം കൈവരിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം
കര്‍ക്കടകം
മേടം രാശിയില്‍ രൂപപ്പെട്ട ചതുര്‍ഗ്രഹി യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഉത്തമഫലം നല്‍കുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീടിന്റെ നിര്‍മാണം പുനരാരംഭിച്ച് പെട്ടെന്ന് തന്നെ താമസം മാറാം. പുതിയ വീട്ടില്‍ ഐശ്വര്യ ദേവത കുടിയിരിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്ര വേണ്ടി വന്നേക്കും.
വൃശ്ചികം
മേടം രാശിയില്‍ രൂപപ്പെട്ട ചതുര്‍ഗ്രഹി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭഫലം പ്രദാനം ചെയ്യുന്നു. ജോലിയില്‍ ശമ്പള വര്‍ധനക്കും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പണം ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.
മകരം
മേടം രാശിയില്‍ രൂപപ്പെട്ട ചതുര്‍ഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ജോലി സ്ഥിരപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്തും. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് നാലിരട്ടി വരെ ലാഭം കൊയ്യാന്‍ സാധിക്കും.
മീനം
മേടം രാശിയില്‍ രൂപപ്പെട്ട ചതുര്‍ഗ്രഹി യോഗം മീനം രാശിക്കാര്‍ക്ക് ശുഭകരമാണ്. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നിങ്ങള്‍ എത്തും. കുടുംബത്തിന്റെ ആസ്തി രണ്ടിരട്ടിയോളം വര്‍ധിച്ചേക്കാം. കുടുംബസ്വത്ത് കൈയില്‍ വന്ന് ചേരും. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കാന്‍ സാധ്യത.












Click it and Unblock the Notifications