Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും കൈയിലെത്തും... ശമ്പളവും കൂടും; ഈ രാശിക്കാര്‍ക്ക് കോളടിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തില്‍ എല്ലായിടത്തും വ്യക്തികളുടെ ജീവിതത്തിലുടനീളവും വലിയ സ്വാധീനമുണ്ടാക്കും.

എന്നാല്‍ അത് വ്യത്യസ്തര തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക എന്നും വരാം. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങളും പലപ്പോഴായി ഈ 12 രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കും സഞ്ചരിക്കും.

astrology

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള ഗ്രഹങ്ങളാണ് ശുക്രന്‍, സൂര്യന്‍, ബുധന്‍, ചൊവ്വ എന്നിവ.

സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും ഘടകമായ ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരനാണ്. നീതി ദേവനായ ചൊവ്വ ഗ്രഹങ്ങളുടെ അധിപനാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ രൂപപ്പെടുമ്പോഴാണ് രാജയോഗങ്ങള്‍ രൂപീകരിക്കുന്നത്. ഈ നാല് ഗ്രഹങ്ങളും ഒരേ രാശയില്‍ സംക്രമിക്കുകയാണ്.

ഈ മാസം ധനു രാശിയില്‍ ആണ് ശുക്ര-സൂര്യ-ബുധ-ചൊവ്വ സംയോജനം നടക്കുന്നത്. ഇത് ജ്യോതിഷത്തിലെ അപൂര്‍വമായ സംഭവമാണ്. മാത്രമല്ല ഇതിന്റെ ഫലമായി ചതുര്‍ഗ്രഹി യോഗം ഉണ്ടാകും. ഇത് മനുഷ്യജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കും. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇത് വഴി ലഭിക്കാന്‍ പോകുന്നത്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

മേടം

മേടം രാശിക്കാര്‍ക്ക് ധനു രാശിയിലെ ശുക്ര-സൂര്യ-ബുധ-ചൊവ്വ സംയോജനം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ ഭാഗ്യ ഗൃഹത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന് അനുകൂല സമയം.

വൃശ്ചികം

ധനു രാശിയിലെ ശുക്ര-സൂര്യ-ബുധ-ചൊവ്വ സംയോജനം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ധന ഭാവത്തിലാണ് ഈ സംയോജനം നടക്കുന്നത്. അതിനാല്‍ സാമ്പത്തികമായി വലിയ ഉയര്‍ച്ചയിലെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. നിക്ഷേപങ്ങള്‍ ലാഭകരമാകും.

മീനം

ധനു രാശിയിലെ ശുക്ര-സൂര്യ-ബുധ-ചൊവ്വ സംയോജനം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ കര്‍മ്മ ഭാവത്തില്‍ ആണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയത്ത് ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+