വരുമാനം രണ്ടിരട്ടിയാകും... സാമ്പത്തികലാഭം കൊയ്യാം, കൈ നിറയെ സ്വര്‍ണം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചിലര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരു രാശിയില്‍ നാല് ഗ്രഹങ്ങള്‍ വരാന്‍ പോകുകയാണ്. ഈ മാസം തന്നെ അത് സംഭവിക്കും. ഒരു രാശിയില്‍ നാല് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോള്‍ ചതുര്‍ഗ്രഹി യോഗം എന്ന രാജയോഗമാണ് രൂപപ്പെടുക. മകരം രാശിയില്‍ ആണ് ഇപ്പോള്‍ ചതുര്‍ഗ്രഹി യോഗത്തിനുള്ള സാഹചര്യം ഉടലെടുത്തിരിക്കുന്നത്.

മകരം രാശിയില്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോഗമാണ് നടക്കാന്‍ പോകുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതിലൂടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം
ധനു
മകരം രാശിയില്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ധനു രാശിക്കാര്‍ക്ക് വളരെയധികം ഗുണം നല്‍കും. ഈ രാശിക്കാരുടെ സമ്പത്ത് സംസാരം എന്നീ ഭാവനങ്ങളിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഇവരുടെ സമ്പത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകാന്‍ ഈ യോഗം കാരണമാകും. കരിയറില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
മേടം
മകരം രാശിയില്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലീകരിക്കും. വരുമാനത്തില്‍ രണ്ടിരട്ടി വരെ വര്‍ധനവുണ്ടാകും. പിതൃസ്വത്ത് തര്‍ക്കങ്ങളില്ലാതെ കൈയിലെത്തും.
ഇടവം
മകരം രാശിയില്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വിദേശത്ത് പോകാന്‍ സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നേട്ടം കൊയ്യാം. സാമ്പത്തികമായി വലിയ ഉന്നതിയില്‍ എത്തും.












Click it and Unblock the Notifications