Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും... കൈ നിറയെ പണം; രാജയോഗത്തിന്റെ ഒരു പവറേ? ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പലവിധത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ഇത് വ്യക്തികളുടെ ജീവിതത്തില്‍ വലിയ ഗുണം സമ്മാനിക്കുന്ന ഒന്നാണ്. ജ്യോതിഷത്തില്‍ അപൂര്‍വമായി മാത്രമാണ് ഒരു രാശിയില്‍ ഒരേ സമയം 4 ഗ്രഹങ്ങള്‍ സംയോഗം നടത്തുക. ഇത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.

astrology

ചന്ദ്രന്‍, രാഹു, ബുധന്‍, ശുക്രന്‍ എന്നിവ ഒരുമിച്ച് മീന രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്. ഇതുവഴി ജ്യോതിഷത്തിലെ അപൂര്‍വമായ ചതുര്‍ഗ്രഹി യോഗം രൂപപ്പെടും. ഈ യോഗത്തിന്റെ രൂപീകരണത്തോടെ ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വന്ന് ചേരാന്‍ പോകുന്നത്. ഈ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

കുംഭം

മീനം രാശിയിലെ ചന്ദ്രന്‍, രാഹു, ബുധന്‍, ശുക്രന്‍ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗത്തിന്റെ രൂപീകരണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ധന-സംസാര ഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് അപ്രതീക്ഷിതമായി ധാരാളം ധനം ലഭിക്കും. വ്യാപാരികള്‍ക്കും കൃഷിക്കാര്‍ക്കും അധിക നേട്ടം കൊയ്യാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ധനു

മീനം രാശിയിലെ ചന്ദ്രന്‍, രാഹു, ബുധന്‍, ശുക്രന്‍ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗത്തിന്റെ രൂപീകരണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം സഫലമാകും. വിദേശ യാത്രയ്ക്ക് യോഗം കാണുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും.

മീനം

മീനം രാശിയിലെ ചന്ദ്രന്‍, രാഹു, ബുധന്‍, ശുക്രന്‍ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗത്തിന്റെ രൂപീകരണം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം ശമ്പള വര്‍ധവ് എന്നിവ ഉണ്ടാകും. കരിയറില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച ഉണ്ടാകാം. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+