Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂണ്‍ 26 മുതല്‍ അപൂര്‍വ രാജയോഗം; ഈ രാശിക്കാരാണോ? കൈനിറയെ സമ്പത്ത്!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും സഞ്ചാര രേഖയും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ പരിവര്‍ത്തനത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം 12 രാശിക്കാരേയും കാര്യമായി സ്വാധീനിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ ആണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം, ബുധന്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവ.

astrology

ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളുടേയും രാജാവ് എന്നതാണ് സൂര്യന്റെ വിശേഷണം. ഈ നാല് രാശികളും ഒരു രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്.

മിഥുനം രാശിയില്‍ ആണ് ഈ നാല് ഗ്രഹങ്ങളും സംക്രമിക്കുന്നത്. ജൂണ്‍ 26 നാണ് ഈ അപൂര്‍വ സംഗമം നടക്കാന്‍ പോകുന്നത്. ഇത് ജ്യോതിഷത്തിലെ അപൂര്‍വമായ രാജയോഗങ്ങളിലൊന്നായ ചതുര്‍ഗ്രഹി യോഗത്തിന് കാരണമാകും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

തുലാം

മിഥുനം രാശിയിലെ വ്യാഴം, ബുധന്‍, ചന്ദ്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ എന്ത് കാര്യം ചെയ്താലും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. കരിയറിലും ബിസിനസിലും പുരോഗതി കൈവരിക്കും.

ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ദാമ്പത്യ ജീവിതം സന്തുഷ്ടവും സുഖകരവുമായിരിക്കും.

മീനം

മിഥുനം രാശിയിലെ വ്യാഴം, ബുധന്‍, ചന്ദ്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മീനം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തില്‍ ആണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ കാലയളവില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

പുതിയ വാഹനം, വീട്, ഭൂമി എന്നിവ സ്വന്തമാക്കിയേക്കും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ നല്ല ആദരവ് ലഭിക്കാന്‍ കാരണമാകും.

മിഥുനം

മിഥുനം രാശിയിലെ വ്യാഴം, ബുധന്‍, ചന്ദ്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മിഥിനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ ഒന്നാം ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ പേരും പെരുമയും വര്‍ധിക്കാന്‍ കാരണമാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ശോഭിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+