Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും... ആസ്തി കൂടാന്‍ പോകുന്നു; മാര്‍ച്ച് 2 മുതല്‍ ഇവര്‍ക്ക് നല്ലകാലം

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തെയും ഭാവിയെയും വ്യാഖ്യാനിക്കുന്ന രീതിയാണ് ജ്യോതിഷം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. സൂര്യന്‍ സഞ്ചരിക്കുന്ന പാതയെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് രാശികള്‍. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Chaturgrahi Yoga

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം വിപരീത ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും ചൊവ്വയും രാഹുവും. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനും ബുദ്ധിയുടേയും അറിവിന്റേയും കാരകനുമാണ്. ചൊവ്വ ഗ്രഹങ്ങളുടെ അധിപനാണ്. നിഴല്‍ ഗ്രഹമാണ് രാഹു. ഈ നാല് ഗ്രഹങ്ങളും കൂടി ഒരേ രാശിയില്‍ ഒന്നിച്ചെത്താന്‍ പോകുകയാണ്. അങ്ങനെ ചതുര്‍ഗ്രഹി രാജയോഗവും രൂപപ്പെടും.

ശനി ഭരിക്കുന്ന കുംഭ രാശിയിലാണ് ഈ യോഗം രൂപപ്പെടുന്നത്. മാര്‍ച്ച് 2 മുതല്‍ ഈ നാല് ഗ്രഹങ്ങളും കുംഭം രാശിയില്‍ സംയോജിക്കും. ഇത് 12 രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് പരിശോധിക്കാം.

കുംഭം

കുംഭം രാശിയിലെ സൂര്യ-ബുധ-ചൊവ്വ-രാഹു സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ സംയോജനം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് കരിയറില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ സൂര്യ-ബുധ-ചൊവ്വ-രാഹു സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം അനുകൂലമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അഭിമുഖങ്ങളിലോ മത്സര പരീക്ഷകളിലോ വിജയിക്കാനുള്ള സാധ്യത കാണുന്നു.

ഇടവം

കുംഭം രാശിയിലെ സൂര്യ-ബുധ-ചൊവ്വ-രാഹു സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാനാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+