ഈ രാശിക്കാരാണോ? ആഗ്രഹിക്കുന്നതെന്തും നടക്കും, കൈ നിറയെ പണം.. രാജയോഗം വന്നെത്തി
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ അവസരത്തിലാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ നാല് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ എത്തുന്ന ഒരു സാഹചര്യം വന്നിരിക്കുകയാണ്. ഇതിനെ ചതുര്‍ഗ്രഹി യോഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ചിങ്ങം രാശിയില്‍ ആണ് ഒരേ സമയം നാല് ഗ്രഹങ്ങള്‍ സംക്രമണം നടത്താന്‍ പോകുന്നത്.

ഈ മാസം ബുധനും സൂര്യനും ചിങ്ങ രാശിയില്‍ തുടരും. ഇവര്‍ക്കൊപ്പം ചന്ദ്രനും ശുക്രനും കൂടി ചിങ്ങ രാശിയില്‍ പ്രവേശിക്കും. ഇത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതിലൂടെ എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചതുര്‍ഗ്രഹി യോഗം അനുകൂലമാകുന്നത് എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയില്‍ സൂര്യനും ബുധനും ശുക്രനും ചന്ദ്രനും കൂടിച്ചേര്‍ന്നുണ്ടാകുന്ന ചതുര്‍ഗ്രഹിയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തില്‍ ആണ് ചതുര്‍ഗ്രഹിയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് ഇവര്‍ക്ക് ശുഭകരമായ നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കലാ കായിക മത്സരങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും.
വൃശ്ചികം
ചിങ്ങം രാശിയില്‍ സൂര്യനും ബുധനും ശുക്രനും ചന്ദ്രനും കൂടിച്ചേര്‍ന്നുണ്ടാകുന്ന ചതുര്‍ഗ്രഹിയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ കര്‍മ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് കര്‍മ്മ രംഗത്ത് തിളങ്ങാന്‍ നിങ്ങളെ സഹായിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂല സമയം.
ചതുര്‍ഗ്രഹിയോഗത്തിലൂടെ ഇവരുടെ നല്ല ദിനങ്ങള്‍ തുടങ്ങും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമായിരിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
കര്‍ക്കടകം
ചിങ്ങം രാശിയില്‍ സൂര്യനും ബുധനും ശുക്രനും ചന്ദ്രനും കൂടിച്ചേര്‍ന്നുണ്ടാകുന്ന ചതുര്‍ഗ്രഹിയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ യോഗം നിങ്ങളുടെ രാശിയുടെ ധന സംസാര ഭാവത്തിലാണ് രൂപപ്പെടാന്‍ പോകുന്നത്. ഇതിലൂടെ ഈ രാശിക്കാര്‍ക്ക് ആകസ്മിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ബംപര്‍ ഭാഗ്യങ്ങള്‍ വരെ തേടിയെത്തിയേക്കാം. വിവാഹ ജീവിതം സന്തുഷ്ടകരമായിരിക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും.












Click it and Unblock the Notifications