നാളെയോടെ രാജയോഗം തുടങ്ങും... കഷ്ടകാലത്തിന് വിട, ഇനി നിങ്ങള്‍ക്ക് രാജകീയ ജീവിതം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ ജീവിതത്തിലെ സംഭവങ്ങളെയും വ്യക്തിത്വത്തെയും പ്രവചിക്കുന്ന ഒരു പ്രാചീന ജ്ഞാനശാഖയാണ് ജ്യോതിഷം. ജ്യോതിഷത്തിന് ജാതകം, പ്രശ്‌നം, മുഹൂര്‍ത്തം, ഗണിതം എന്നിങ്ങനെ പല ശാഖകളുണ്ട്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് കണ്ടെത്താന്‍ ജ്യോതിഷത്തിനാകും.
ഓരോ ജീവനും ഭൂമിയില്‍ പിറന്ന് വീഴുമ്പോള്‍ അവരുടെ ജനന സമയം, ജന്മനക്ഷത്രം, ഗ്രഹനില, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കി രൂപീകരിക്കുന്ന ജാതകത്തിലൂടെയാണ് ജ്യോതിഷത്തിന് ഇത് സാധ്യമാകുന്നത്. പ്രപഞ്ചത്തിലെ ഓരോ ജീവിയും ഗ്രഹങ്ങളും രാശികളും നക്ഷത്രങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ജ്യോതിഷം വിശ്വസിക്കുന്നു. അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്.

ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. ചന്ദ്രന്‍ ഒരു നക്ഷത്രത്തിലൂടെ സഞ്ചരിക്കാന്‍ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കി നാളുകള്‍ കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യന്‍ ശുക്രന്‍, ബുധന്‍, രാഹു എന്നിവ. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ശുക്രന്‍ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും അധിപനാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനെ ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകന്‍ എന്നും വിശേഷിപ്പിക്കുന്നു. നിഴല്‍ ഗ്രഹമാണ് രാഹു.
ജ്യോതിഷപ്രകാരം ഫെബ്രുവരി 13 ന് സൂര്യന്‍ ശനിയുടെ മൂലത്രികോണ രാശി എന്നറിയപ്പെടുന്ന കുംഭത്തില്‍ പ്രവേശിക്കാന്‍ പോകുകയാണ്. നേരത്തെ തന്നെ ഈ രാശിയില്‍ ശുക്രന്‍, ബുധന്‍, രാഹു എന്നിവര്‍ ഉണ്ട്. ഒരേ രാശിയിലെ നാല് ഗ്രഹങ്ങളുടെ ഈ സംയോജനം ഒരു ചതുര്‍ഗ്രഹ യോഗം സൃഷ്ടിക്കും. ദൃക് പഞ്ചാംഗം അനുസരിച്ച് ഫെബ്രുവരി 13 ന് പുലര്‍ച്ചെ 4:14 നാണ് സൂര്യന്‍ കുംഭരാശിയില്‍ പ്രവേശിക്കുന്നത്. ചതുര്‍ഗ്രഹ യോഗം ആര്‍ക്കൊക്കെ ഗുണം ചെയ്യും എന്ന് നോക്കാം...
ഇടവം
കുംഭം രാശിയിലെ സൂര്യന്‍, ശുക്രന്‍, ബുധന്‍, രാഹു എന്നിവരുടെ സംയോഗം മൂലം രൂപപ്പെടുന്ന ചതുര്‍ഗ്രഹ യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ പത്താം ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഇവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. കഠിനാധ്വാനത്തിന്റെ പൂര്‍ണ പ്രതിഫലം ലഭിക്കും. സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ സൂര്യന്‍, ശുക്രന്‍, ബുധന്‍, രാഹു എന്നിവരുടെ സംയോഗം മൂലം രൂപപ്പെടുന്ന ചതുര്‍ഗ്രഹ യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തില്‍ ആണ് രാജയോഗം രൂപപ്പെടുന്നത്. ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ ഉയരങ്ങളിലെത്താന്‍ സാധിക്കും.












Click it and Unblock the Notifications