Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസിലെ ലാഭം ഇരട്ടിയാവും, ഐശ്വര്യവും സമൃദ്ധിയും ലഭിക്കും; ഈ രാശിക്കാര്‍ സമ്പത്ത് വാരും

ജ്യോതിഷപ്രകാരം രാശിമാറ്റം ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. നിശ്ചിത സമയത്ത് ഓരോ ഗ്രഹവും അതിന്റെ രാശിചക്രം മാറാറുണ്ട്. ഈ സമയം പലര്‍ക്കും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന സമയമായിരിക്കും. എപ്പോഴും അനുകൂലമായി തന്നെ വരണമെന്നില്ല. മീനരാശിയില്‍ നാല് ഗ്രഹങ്ങളാണ് കൂടിചേരാന്‍ പോകുന്നത്. അതിലൂടെ ചതുര്‍ഗ്രഹ യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ഇതോടൊപ്പം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ബുധനും മീനരാശിയിലാണ്. ഇവിടെ നിന്ന് സൂര്യന്‍ മേട രാശിയിലേക്കും പ്രവേശിക്കും. അതേസമയം ചില രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യങ്ങള്‍ ഈ രാശിമാറ്റത്തിലൂടെ സംഭവിക്കും. ആരൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.

astrology-today

ഇടവം: സമ്പത്ത് ആഗ്രഹിക്കുന്നവര്‍ക്ക് ചതുര്‍ഗ്രഹി യോഗം കൈനിറയെ ധനം നല്‍കും. ഈ യോഗം ഇടവം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. വരുമാനത്തില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടാകും. പുതിയ ജോലിയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ അവരെ ശുഭകരമായ കാര്യങ്ങള്‍ തേടിയെത്തും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ സാമ്പത്തിക നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.

ബംബര്‍ നേട്ടങ്ങള്‍ ഇറക്കുമതി-കയറ്റുമതി ബിസിനസില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കും. ഹോട്ടല്‍, ടൂറിസം, സ്വര്‍ണം, വെള്ളി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ക്കും ധനപരമായ നേട്ടങ്ങള്‍ ധാരാളം ലഭിക്കും. അതുപോലെ നിക്ഷേപത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് ഏറ്റവും അനുയോജമായ സമയാണിത്.

മിഥുനം: ഭാഗ്യത്തിന്റെ പെരുമഴയായിരിക്കും ചതുര്‍ഗ്രഹി യോഗത്താല്‍ മിഥുന രാശിക്കാര്‍ക്ക് ഉണ്ടാവുക. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കാനുള്ള അവസരമുണ്ടാവും. അതേ ജോലിയില്‍ പ്രമോഷനും ലഭിക്കും. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള മിഥുനം രാശിക്കാര്‍ക്കും പ്രമോഷന്‍ തേടിയെത്തും. വളരെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തെ സമ്പത്തിലേക്ക് നയിക്കും.

നിങ്ങളുടെ ജീവിത നിലവാരം ഒന്നാകെ മാറും. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്കും നേട്ടങ്ങളുടെ കാലമായിരിക്കും ഇത്. ഉന്നത സ്ഥാനം തന്നെ ഇവര്‍ക്ക് ലഭിച്ചേക്കും. നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരിക. അതിലൂടെ ജീവിതം ഒന്നാകെ മാറി മറിയും.

ധനു: ഈ രാശിക്കാരെ സംബന്ധിച്ച് ധനത്തില്‍ ആറാടാനുള്ള സമയമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ചതുര്‍ഗ്രഹ യോഗം ഇവര്‍ക്ക് ശുഭ ലങ്ങളാണ് സമ്മാനിക്കുക. ഭൗതിക സന്തോഷത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. എന്തു കാര്യം ചെയ്താല്‍ അതില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇവരുടെ ജീവിതത്തിലേക്ക് കടുന്നുവരും.

രാഷ്ട്രീയക്കാര്‍ക്ക് ഇത് വളരെ അനുകൂലമായൊരു കാലയളവായിരിക്കും. ചില വലിയ വിജയങ്ങള്‍ നേടാന്‍ കഴിയും. പുതിയ വസ്തുവും വാഹനവുമെല്ലാം വാങ്ങാനുള്ള സാധ്യതയുണ്ട്. മാനസിക സന്തോഷം ലഭിക്കും. കുടുംബത്തോടൊപ്പം ഏറ്റവും നല്ല സമയം ചെലവിടും. അത് ബന്ധം മെച്ചപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+