നിങ്ങളുടെ നാക്ക് കട്ടിയുള്ളതാണോ? നാക്ക് പറയും നിങ്ങളുടെ കയ്യിലിരുപ്പ്, നിങ്ങളറിയേണ്ടത്...
നന്നായി സംസാരിക്കുന്ന വായാടികളായ കുട്ടികളോട് നാക്കിനല്‍പ്പം നീളം കൂടുതലാണെന്ന് പറയുന്നത് പതിവാണ്. എന്നാല്‍ നാവിന്റെ പ്രത്യേകതകള്‍ അറിഞ്ഞാല്‍ ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും പറയാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാവിന്റെ വലിപ്പം, രൂപം എന്നിവയാണ് വ്യക്തിത്വത്തെ കുറിച്ച് പറയുന്നത്. നീളമുള്ള നാക്ക് മുതല്‍ കട്ടിയുള്ള നാക്കുവരെ നീണ്ടു കിടക്കുന്നതാണ് നാക്കിനെക്കുറിച്ചുള്ള വിശേഷം.
ഒരു വ്യക്തിയില്‍ ഒളിഞ്ഞു കിടക്കുന്ന സ്വഭാവത്തെക്കുറിച്ച് പറയാന്‍ നാക്കിന്റെ രൂപം, നീളം, സ്വഭാവം എന്നിവയില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് പഠനങ്ങള്‍ ഊന്നിപ്പറയുന്നത്. നാക്കിന്റെ രൂപം അനുസരിച്ച് നിങ്ങളില്‍ ഒഴിഞ്ഞിരിക്കുന്ന സ്വഭാവങ്ങള്‍ തിരിച്ചറിയൂ.

നേരിയ നാക്ക്
നേരിയ നാക്കുള്ളവര്‍ ശുദ്ധഗതിക്കാരായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വാതോരാതെ ഒരുപാട് സംസാരിക്കുന്നവര്‍ കൂടിയായിരിക്കും ഇത്തരം നാക്കിന്റെ ഉടമകള്‍. ജനങ്ങളെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും ഇത്തരക്കാര്‍. നേരേ വാ നേരേ പോ എന്ന രീതിയില്‍ ജീവിക്കുന്നവരായിരിക്കും നേരിയ നാക്കിന്റെ ഉടമകള്‍.

ചെറിയ നാക്ക്
വളരെ കുറച്ച് സംസാരിക്കുന്ന ഒതുങ്ങിയ പ്രകൃതക്കാരായിരിക്കും ചെറിയ നാക്കിന്റെ ഉമടകള്‍. എല്ലാ സാഹചര്യങ്ങളിലും ശാന്തരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ ചെറിയ നാക്കിന്റെ ഉടമകള്‍. ആരെയും എളുപ്പത്തില്‍ എതിര്‍ത്ത് സംസാരിക്കാന്‍ ഇത്തരക്കാര്‍ക്ക് ഒരിക്കലും കഴിയാറില്ല.

നീളമേറിയ നാക്ക്
മറ്റ് വ്യക്തികളെ അപേക്ഷിച്ച് ചുറ്റിലുള്ളവര്‍ക്ക് എളുപ്പത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നവരായിരിക്കും നീളമേറിയ നാക്കിന്റെ ഉടമകള്‍. പുതിയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്ന ഇവര്‍ അപരിചിതരുമായി പോലും എളുപ്പത്തില്‍ ചങ്ങാത്തം സ്ഥാപിക്കാന്‍ കഴിവുള്ളവരാണ്.

വളഞ്ഞ നാക്ക്
ദുര്‍ബല ഹൃദയരും സഹാനൂഭൂതി ഉള്ളവരുമാണ് വളഞ്ഞ നാക്കുള്ളവര്‍. തങ്ങളെ ആരെങ്കിലും കരവലയത്തിലാക്കി സുരക്ഷിതത്വം നല്‍കണമെന്ന് ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ ആശ്രയത്വം പരസ്യമായി പ്രകടിപ്പിക്കുന്നവരും ആയിരിക്കും. ആരെയും വേദനിപ്പിക്കാനോ ആരുടെയെങ്കിലും സങ്കടം കാണാനോ ഇത്തരക്കാര്‍ ഒരിക്കലും ആഗ്രഹിക്കില്ല.

കട്ടിയുള്ള നാക്കുള്ളവര്‍
പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരാണ് കട്ടിയുള്ള നാക്കുള്ളവര്‍. സ്വഭാവം കൊണ്ട് ബഹളം വെക്കുന്നവരും വഴക്കാളികളും ആയിരിക്കും കട്ടിയുള്ള നാക്കിന്റെ ഉടമകള്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും അങ്ങേയറ്റം ബഹളം വെക്കുകയും വഴക്കിടുകയും ചെയ്യുവരുമായിരിക്കും ഇത്തരക്കാര്‍.

എയറോ ഡയനാമിക് ഷേപ്പ്
അഗ്രഭാഗം കൂര്‍ത്തിരിക്കുന്ന നാക്കുകളാണ് എയറോ ഡയനാമിക് നാക്കുകള്‍ എന്നറിയപ്പെടുന്നത്. സ്വഭാവം കൊണ്ട് ബുദ്ധിമാന്മാരും സ്പഷ്ടമായി കാര്യങ്ങള്‍ പറയുന്നവരും ആയിരിക്കും അറ്റം കൂര്‍ത്ത നാക്കിന്റെ ഉടമകള്‍. പെട്ടെന്ന് ഗൂഡാലോചനകള്‍ നടത്താനും ആരെയും എതിര്‍ക്കാനുമുള്ള കഴിവ് ഇത്തരക്കാര്‍ക്ക് ജന്മസിദ്ധമായി ലഭിച്ചിരിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications