വൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ ദയാലുക്കള്‍!! സ്വന്തം കാര്യങ്ങള്‍ക്ക് ബന്ധങ്ങളെ ഉപയോഗിക്കില്ല
മുഖത്തിന്റെ ആകൃതിയ്ക്ക് വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും ജീവിതത്തോടുള്ള സമീപനത്തെക്കുറിച്ചും പറയാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയില്‍ നിന്നാണ് 3൦൦൦ വര്‍ഷം പഴക്കമുള്ള ഫേഷ്യല്‍ റീഡിംഗിന്റെ വരവ്. ചൈനീസ് ചികിത്സയുടെ ഭാഗമായിരുന്ന ഫേഷ്യല്‍ റീഡിംഗിന് വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാനുള്ള കഴിവുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചതുരാകൃതിയിലുള്ള മുഖം
ചതുരാകൃതിയിലുള്ള നെറ്റിയും താടിയും ആയിരിക്കും ചതുരാകൃതിയിലുള്ള മുഖമുള്ളവര്‍ക്ക്. ചതുരാകൃതിയിലുള്ള മുഖമുള്ളവര്‍ മികച്ച ചിന്തകരും യുക്തിബോധമുള്ളവരുമായിരിക്കും. ചിലപ്പോഴും അമിത ചിന്തയും ഇത്തരക്കാരില്‍ പ്രകടമായിരിക്കും. വൈകാരികമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും ഇത്തരത്തിലുള്ള മുഖത്തിന്റെ ഉടമകള്‍. എല്ലാ ദിവസങ്ങളിലും വ്യായാമം ചെയ്യാന്‍ മടിക്കുന്ന ഇത്തരക്കാര്‍ ഉള്ളില്‍ ഒരുപാട് സങ്കടങ്ങളും സമ്മര്‍ദ്ദങ്ങളും പേറുന്നവരായിരിക്കും.

വട്ടത്തിലുള്ള മുഖം
വട്ടത്തിലുള്ള മുഖമുള്ളവര്‍ ദയാലുക്കളായിരിക്കും. സുഹൃത്തുക്കള്‍ക്കും ചുറ്റിലുമുള്ള ആര്‍ക്കും പ്രാധാന്യം നല്‍കുന്ന വ്യക്തികളായിരിക്കും വൃത്താകൃതിയിലുള്ള മുഖമുള്ളവര്‍. എന്നാല്‍ ബന്ധങ്ങളില്‍ നിന്ന് സ്വന്തം കാര്യം സാധിച്ചു കിട്ടാന്‍ ആഗ്രഹിക്കാത്തവരായിരിക്കും ഇത്തരക്കാര്‍. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെവഴിക്കാനോ കാര്യ സാധ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനോ ഇത്തരക്കാര്‍ തയ്യാറാവില.

ഡയമണ്ട് ആകൃതിയിലുള്ള മുഖം
താടിയും നെറ്റിയും കൂര്‍ത്തിരിക്കുന്നതാണ് ഡയമണ്ട് ആകൃതിയിലുള്ള മുഖം. ഇത്തരം മുഖമുള്ള വ്യക്തികളുടെ മുഖത്തിന്റെ മധ്യഭാഗത്തായിരിക്കും വീതി കൂടുതലായി അനുഭവപ്പെടുക. പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനായി നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടുന്നവരായിരിക്കം ഡയമണ്ടിന്റെ ആകൃതിയില്‍ മുഖമുള്ളവര്‍. ഏറ്റെടുക്കുന്ന ജോലികള്‍ സമയമെടുത്ത് പൂര്‍ത്തിയാക്കുന്നവരായിരിക്കും. കുറഞ്ഞ വാക്കുകളില്‍ അര്‍ത്ഥപൂര്‍ണ്ണമായി ആശയവിനിമയം നടത്തുന്നതില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും. കരുത്തുറ്റ വാക്കുകളായിരിക്കും ഇത്തരക്കാരുടേത്. മോശമായ രീതിയില്‍ പെരുമാറുന്നവരെ വാക്കുകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍.

ഓവല്‍ ഷേപ്പിലുള്ള മുഖമുള്ളവര്‍
നീളം കൂടി വീതി കുറഞ്ഞവയാണ് ഓവല്‍ ഷേപ്പിലുള്ള മുഖമുള്ളവര്‍. നേര്‍ത്ത താടിയെല്ലുകളായിരിക്കും ഇത്തരക്കാരുടേത്. മറ്റുള്ളവരെ കംഫര്‍ട്ട് സോണില്‍ നിര്‍ത്താന്‍ കഴിവുള്ളവരായിരിക്കും ഇത്തരത്തില്‍ ഓവല്‍ ഷേപ്പിലുള്ള മുഖമുള്ളവര്‍. പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഇവര്‍ ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കുന്നവരായിരിക്കും. ശരിതെറ്റുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ഇത്തരക്കാര്‍ യുക്തിബോധത്തോടെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

സ്ക്വയര്‍ ഷേപ്പിലുള്ള മുഖം
വലിയ പദ്ധതികള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിവുള്ളവരായിരിക്കും സ്ക്വയര്‍ ഷേപ്പിലുള്ള മുഖമുള്ളവര്‍. ഓജസ്സും പ്രാപ്തിയും ഉള്ളവരായിരിക്കും സ്ക്വയര്‍ ഷേപ്പിലുള്ള മുഖത്തിന്റെ ഉടമകള്‍. ചതുരാകൃതിയിലുള്ള താടിയും നെറ്റിയും ആയിരിക്കും ഇത്തരക്കാരുടെ പ്രത്യകതകളിലൊന്ന്.

ഹൃദയാകൃതിയിലുള്ള മുഖം
വിരിഞ്ഞ നെറ്റിയും നേര്‍ത്ത താടിയുമായിരിക്കും ഹൃദയാകൃതിയിലുള്ള മുഖമുള്ളവരുടേത്. കരുത്തുറ്റ മനസ്സിന്റെ ഉടമകളായിരിക്കും ഹൃദയാകൃതിയിലുള്ള മുഖത്തിന്റെ ഉടമകള്‍. തന്റേടമുള്ളവരും കര്‍ക്കശക്കാരുമായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുനല്‍കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയം ഗൂഡാലോചനകളെയും എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. സര്‍ഗ്ഗാത്മക ശേഷിയുള്ളവരുമായിരിക്കും ഇത്തരക്കാര്‍.












Click it and Unblock the Notifications