പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..
2017 അവസാനിക്കാനിരിക്കെ അടുത്ത വര്‍ഷത്തേയ്ക്കുള്ള ഒരുക്കങ്ങളും കണക്കുകൂട്ടലുകളുമായിരിക്കും എല്ലാവരുടേയും മനസ്സില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ദിനങ്ങളായിരിക്കുമോ അടുത്ത വര്‍ഷം കാത്തിരിക്കുന്നത്, ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകുമോ സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളായിരിക്കും ഓരോരുത്തരുടേയും മനസ്സില്‍. 2018ല്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുമെന്ന് പരിശോധിക്കൂ.

അശ്വതി
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2018 ന്റെ തുടക്കം ശുഭ സൂചനയാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം നേ
ടാനും മികച്ച കോഴ്സുകളില്‍ വിജയം നേടാനും ഈ കാലയളവില്‍ സാധിക്കും. കാലങ്ങളായി തടസ്സപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാന്‍ വഴിയൊരുക്കുന്നതായിരിക്കും 2018ല്‍ സംഭവിക്കുന്ന കാര്യങ്ങള്‍. തൊഴില്‍ രംഗത്ത് അഭിവൃദ്ധി പ്രകടമാകുന്ന ഈ നാളുകാര്‍ക്ക് ജോലിയില്‍ മാറ്റം വരുന്നതോടെ കുടുംബത്തിനൊപ്പം താമസിക്കാനുള്ള അവസരം വന്നുചേരും.

ഭരണി നക്ഷത്രക്കാരെ കാത്തിരിക്കുന്നത്
തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെങ്കിലും മേലുദ്യോഗസ്ഥന്റെ പ്രത്യേക ഇടപെടല്‍ മൂലം ജോലി നഷ്ടമാകാനുള്ള സാധ്യതകള്‍ ഇല്ലാതാവും. ഈ നാളുകാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പഠനം ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കാനുള്ള അവസരം ലഭിക്കുമെങ്കിലും തൊഴില്‍ രംഗത്ത് ക്ലേശങ്ങള്‍ നേരിടേണ്ടിവരും. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും ഈ കാലയളവില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

കാര്‍ത്തിക
പൊതു പ്രവര്‍ത്തന രംഗത്ത് ശോഭിക്കാന്‍ കഴിയുന്ന സാഹചര്യമാണ് 2018ല്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കേണ്ട സാഹചര്യമുണ്ടാകുമെങ്കിലും ഈ നാളുകാര്‍ക്ക് 2018ല്‍ തൊഴില്‍ രംഗത്ത് മികവ് തെളിയിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതകളുണ്ട്. എന്നാല്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുകയോ ജാമ്യം നില്‍ക്കുകയോ ചെയ്യാനുള്ള നിര്‍ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

രോഹിണി
ദാമ്പത്യ ജീവിത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലഘട്ടമാണ് ഈ നാളുകാരെ കാത്തിരിക്കുന്നത്. ആഗ്രഹപ്രകാരം വിദേശത്ത് ജോലി ലഭിക്കുമെങ്കിലും വിദേശത്ത് താമസിക്കുന്നതിന് തടസ്സള് നേരിടുന്നതിനാല്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങേണ്ടതായി വരും. പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതിനൊപ്പം ഒരു കാര്യത്തിലും പൊടുന്നനെ പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കണം.

മകയിരം
സാമ്പത്തിക ഇടപാടുകളോ നിക്ഷേപങ്ങളോ നടത്തുമ്പോള്‍ മകയിരം നക്ഷത്രക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഈ കാലയളവിനുള്ളില്‍ സാധിക്കും. ഈ നക്ഷത്രക്കാര്‍ക്ക് ദൂരായാത്രയ്ക്കുുള്ള അവസരവും ഇക്കാലയളവില്‍ ലഭിക്കും.

തിരുവാതിര
ഉറ്റ സുഹൃത്തിനെ പ്രശ്നങ്ങളില്‍ നിന്ന് കൈപിടിച്ച് കയറ്റാന്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ കാലയളവില്‍ സാധിക്കും. പൊതുജന സമ്മതി നേടിയെടുക്കുന്ന ഈ നാളില്‍ ജനിച്ചവര്‍ക്ക് അസാധ്യമെന്ന് തോന്നുന്ന കര്‍മ മണ്ഡലങ്ങളില്‍ ശോഭിക്കാനും സാധിക്കും. ദൈവ ഭക്തി കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള അവസരം വന്നുചേരും.

പുണര്‍തം
പുണര്‍തം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് 2018ല്‍ വസ്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളിലും പരിഹാരം കണ്ടെത്താന്‍ ഈ കാലയളവില്‍ സാധിക്കും. തൊഴില്‍ മേഖലയില്‍ സംയുക്ത സംരംഭങ്ങളില്‍ നിന്ന് വിട്ട് സ്വന്തമായി വ്യാപാര രംഗത്ത് ചുവച് വെയ്പുകള്‍ നടത്താന്‍ ഈ കാലയളവിനുള്ളില്‍ സാധിക്കും.

പൂയം
പൂയം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2018ല്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. കടമായി കൊടുത്ത തുക തിരികെ ലഭിക്കുന്നതിനും ജോലിയില്‍ പുരോഗതി നേടുന്നതിനും 2018 സ്വാധീനം ചെലുത്തും. കര്‍മരംഗത്തും സാമ്പത്തിക രംഗത്തും ഇക്കാലയളവില്‍ അഭിവൃദ്ധി കാണപ്പെടും. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ഇത് പരിഹരിച്ച് മുന്നോട്ടുപോകാന്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് സാധിക്കും.

ആയില്യം
വ്യാപാര രംഗത്ത് ശോഭിക്കാനുള്ള അവസരങ്ങളാണ് ഈ നാളുകാരെ കാത്തിരിക്കുന്നത്. ഏറെക്കാലമായി അലട്ടുന്ന അസുഖങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നതിന് സഹായിക്കുന്ന ഈ കാലയളവിനുള്ളില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിവൃദ്ധിയുണ്ടാവും. സാമ്പത്തികമായി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെങ്കിലും ഇത് ഉടന്‍ പരിഹരിക്കാനും സാധിക്കും.

മകം
സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപരമായ പ്രശ്നങ്ങളും ഈ നാളുകാര്‍ക്ക് അനുഭവപ്പെടുമെങ്കിലും പ്രശ്നമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കും. ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും പാര്‍ശ്വഫലങ്ങളുണ്ടാകുന്ന മരുന്നുകളില്‍ നിന്ന് വിട്ടു നില്‍ക്കാനും ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

പൂരം
വീട് നിര്‍മിക്കുന്നതിനായി നല്കിയ തുക തിരികെ വാങ്ങുന്നതിനുള്ള സാഹചര്യം ഈ നാളുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകുന്ന കാലഘട്ടമാണ് 2018.

ഉത്രം
2018ല്‍ ഗൃഹനിര്‍മാണം നടക്കാനുള്ള സാധ്യതയാണ് ഉത്രം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉന്നത പരീക്ഷകളില്‍ വിജയിക്കാനുള്ള സാധ്യതയും ഈ കാലയളവില്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും ഈ കാലയളവ് സഹായിക്കും.

അത്തം
ശനി ദിശ നിലനില്‍ക്കുന്നതിനാല്‍ ഈ നക്ഷത്രക്കാര്‍ക്ക് കുടുംബ ജീവിതത്തിലും സാമ്പത്തികമായും പ്രയാസങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക രംഗത്ത് അഭിവൃദ്ധി കൈവരുന്നതോടെ വാഹനങ്ങളും ആഭരണങ്ങളും മാറ്റിവാങ്ങുന്നതിന് വഴിയൊരുങ്ങും.

ചിത്തിര
ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ജോലിയില്‍ മാറ്റം അനിവാര്യമായി വരും. സാഹിത്യാഭിരുചികള്‍ അനകൂലമായി ഭവിക്കുന്ന ഈ കാലയളവില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും.

ചോതി
വസ്തുുക്കള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും ഗൃഹനിര്മാണത്തിനുമുള്ള സാധ്യതകളാണ് ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ഉള്ളത്. വ്യാപാര - വിപണന രംഗങ്ങളില്‍ അനുകൂലമായ സമയമായിരിക്കും ഇത്.

വിശാഖം
വിശാഖം നാളില്‍ ജനിച്ചവര്‍ എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കുന്നതും തീരൂമാനങ്ങള്‍ കൈക്കൊള്ളുന്നതും ഒഴിവാക്കണം. അനാവശ്യമായി കൊണ്ടുനടക്കുന്ന ആധികളും ആശങ്കകളും ഉപേക്ഷിക്കുന്നത് വ്യക്തി ജീവിതത്തിന് ഗുണം ചെയ്യും.

അനിഴം
അശ്രദ്ധ കൊണ്ട് വാഹനാപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പോക്കറ്റ് കാലിയാവുന്ന തരത്തിലുള്ള ചെലവുകളാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. അനാവശ്യമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആശങ്കകള്‍ പാടേ ഉപേക്ഷിക്കുന്നത് വ്യക്തികള്‍ക്ക് ഗുണം ചെയ്യും. വ്യക്തി താല്‍പ്പര്യങ്ങള്‍ മാത്രം നോക്കി പ്രവര്‍ത്തിക്കുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള സാധ്യതകള്‍ വളരെയധികമാണ്.

തൃക്കേട്ട
വൈവാഹിക ബന്ധത്തില്‍ തൃക്കേട്ട നക്ഷത്രക്കാര്‍ പ്രശ്നങ്ങളില്ലാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വിവാഹക്കാര്യത്തില്‍ അന്തിമ തീരുമാനമാകുന്നതിനൊപ്പം പൂര്‍വ്വിക സ്വത്ത് വന്നുചേരാനുള്ള സാധ്യതകളും ഉണ്ടാകും.

മൂലം
മൂലം നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. ഇതുവരെ പിന്തുടര്ന്ന് വന്നിരുന്ന പാഠ്യപദ്ധതിയില്‍ നിന്ന് വ്യതിചലിച്ച് പുതിയ രംഗത്തേക്ക് ചുവടുവെയ്ക്കാനും ശോഭിക്കാനും സാധിക്കും.

പൂരാടം
സാമ്പത്തിക ഇടപാടുകളില്‍ പാളിച്ചകള്‍ സംഭവിക്കാനിടയുള്ളതിനാല്‍ പണം ചെവഴിക്കുന്നതിലും പണം കൊടുക്കുന്നതിലും ജാഗ്രത പുലര്‍ത്തണം. പലരുമായും അഭിപ്രായ വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലതായിരിക്കും. അപവാദ പ്രചാരണങ്ങള്‍ക്ക് പാത്രമാകാനുള്ള സാധ്യതയും കൂടുതലാണ്.

ഉത്രാടം
ജീവിതച്ചെലവ് അധികമായി അനുഭവപ്പെടുന്നവരായിരിക്കും ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍. പുതിയ വീട് വാങ്ങുന്നതിനും പൂര്‍വ്വിക സ്വത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനും 2018 അനുകൂലമായി ഭവിക്കും.

തിരുവോണം
വാഹനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിത്. കടം നല്കിയ തുകയ്ക്ക് മൂല്യമുള്ള വസ്തുുക്കള്‍ രേഖാപരമായി ലഭിക്കാന്‍ വഴിയൊരുങ്ങും. അധിക അമിത വിശ്വാസം സൂക്ഷിക്കുന്നത് അബദ്ധങ്ങള്‍ക്ക് വഴിവെയ്ക്കും.

അവിട്ടം
ജീവിതത്തില്‍ പ്രശസ്തരായ പലരെയും പരിചപ്പെടാന്‍ അവിട്ടം നക്ഷത്തില്‍ ജനിച്ചവര്‍ക്ക് സാധിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രാഗത്ഭ്യം തെളിയിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും.

ചതയം
ജീവിതത്തില്‍ വ്യത്യസ്തമായ രീതി പിന്തുടരുന്നതിനാല് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം കൃത്യസമയ്ത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നത് തിളങ്ങാന്‍ സാധിക്കുന്ന കാലഘട്ടം കൂടിയാണിത്.

പൂരുരുട്ടാതി
കൈമോശം വന്നുവെന്ന് കരുതിയ പൂര്‍വ്വിക സ്വത്ത് കൈവശം വന്നുചേരും. സാമ്പത്തിക കാര്യങ്ങളില്‍ ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ വിദ്ഗ്ദരുടെ നിര്‍ദേശങ്ങളോ ഉപദേശങ്ങളോ പാലിക്കുന്നത് ഗുണം ചെയ്യും. മറ്റുള്ളവരുടെ വാക്കുകള്‍ കണ്ണടച്ചു വിശ്വസിക്കാതിരിക്കാനും പറ്റിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുക.

ഉത്തൃട്ടാതി
സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പ്രവണത അവസാനിപ്പിക്കുന്നത് വ്യക്തി ജീവിതത്തില്‍ ഗുണം ചെയ്യും. വരവില്‍ കവിഞ്ഞ ചെലവ് വരുന്നതോടെ സാമ്പത്തിക രംഗത്ത് ക്ലേശം അനുഭവപ്പെടുകയും കടം വാങ്ങുന്നതിന് വഴിവെയ്ക്കുകയും ചെയ്യും.

രേവതി
തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മാനസികമായി സമ്മര്‍ദ്ധം അനുഭവപ്പെടും. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. വിവിധ തരം ചികിത്സകള്‍ പരീക്ഷിക്കേണ്ട സാഹചര്യവും സംജാതമാവും. സുഹൃത്തിന്റെ ശരിയായ ഇടപെടല്‍ മൂലം മാനഹാനി ഒഴിവാകും.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications