മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത!
മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ മറ്റ് കുട്ടികളെ അപേക്ഷിച്ച് പക്വത പ്രകടിപ്പിക്കുന്നവരായിരിക്കും. സമപ്രായക്കാരേക്കാള്‍ തന്നെക്കാള്‍ മുതിര്‍ന്ന കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ ഇഷ്ടപ്പെടുന്നവരാണ്. വളരുന്നതിനെ നല്ലകാര്യമായി കണക്കാക്കുന്ന ഈ രാശിയില്‍പ്പെട്ട കുട്ടികള്‍ ശുഭാപ്തി വിശ്വാസമുള്ളവരും നിശ്ചയ ദാര്‍ഢ്യമുള്ളവരുമായിരിക്കും.
കുട്ടിക്കാലത്ത് തന്നെ തന്‍റെ ആഗ്രഹങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലും സര്‍ഗ്ഗാത്മക സൃഷ്ടികളില്‍ ശ്രദ്ധ കൊടുക്കുന്നതിലും ഇത്തരക്കാര്‍ പ്രത്യേകം കഴിവ് പ്രകടിപ്പിക്കും. കുട്ടിക്കാലത്ത് തന്നെ സംഗീതത്തില്‍ തന്‍റേതായ ഒരിടം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും ഈ കുട്ടികള്‍. മണിക്കൂറുകള്‍ തന്നെ സംഗീതത്തിനായി മാറ്റിവയ്ക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍.

പഠനത്തില്‍ ശ്രദ്ധ
മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ എപ്പോഴും പഠനത്തില്‍ ശ്രദ്ധിക്കുന്നവരും പഠന കാര്യത്തില്‍ സദാ ജാഗ്രത പുലര്‍ത്തുന്നവരുമായിരിക്കും. പഠനത്തിന് ശേഷം മാത്രമായിരിക്കും മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. ജീവിതത്തില്‍ റിലാക്സ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍.

പ്രോത്സാഹനം ആവശ്യം
വീടിനുള്ളിലും ക്ലാസ് മുറിക്കുള്ളിലും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. എന്നാല്‍ വീടിന് പുറത്തിറങ്ങാനും മറ്റ് കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനും കളികളില്‍ പങ്കുചേരുന്നതിനും രക്ഷിതാക്കളുടേയോ സഹോദരങ്ങളുടേയോ പിന്തുണ ഈ രാശിക്കാര്‍ക്ക് ആവശ്യമാണ്.

മര്യാദയുള്ള പെരുമാറ്റം
മകരം രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ ഒരു പ്രധാന പ്രത്യേകതയാണ് മര്യാദയുള്ള പെരുമാറ്റം. പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന ഈ രാശിക്കാര്‍ പ്രായത്തിനനുസരിച്ച് എല്ലാവരോടും പെട്ടെന്ന് ഇണങ്ങിച്ചേരുന്ന പ്രകൃതക്കാരാണ്. തനിക്ക് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാനും ഈ രാശിയില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കും.

ഹോബികള്‍
പൊതുവേ മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്ന മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ വായനയും പ്രാക്ടിക്കലായ കാര്യങ്ങളും ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരക്കാര്‍ക്ക് ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കള്‍ മാത്രേ ഉണ്ടാകൂ.

വൃത്തിശാലികളായിരിക്കും
പെട്ടെന്ന് രോഗം വരാന്‍ സാധ്യതയുള്ളവരാണ് മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. എന്നാല്‍ തങ്ങളുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ചും വൃത്തിയെക്കുറിച്ചും കൃത്യമായ ധാരണയും ചട്ടങ്ങളും ഉള്ളവരായിരിക്കും ആ രാശിക്കാര്‍.












Click it and Unblock the Notifications