ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ആധിപത്യ മനോഭാവം അധികമായിരിക്കും: കുട്ടികളുടെ പ്രത്യേകതകള്‍!
ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ എപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറുന്നവരായിരിക്കും. ചെയ്യുന്ന എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ ഒരു പ്രധാന പ്രത്യേകത. ചുറ്റിലുമുള്ള ആരോടും എളുപ്പത്തില്‍ ഇണങ്ങിച്ചേരുന്ന ഈ രാശിക്കാര്‍ എല്ലാവരോടും സൗഹൃദ മനോഭാവം പുലര്‍ത്തുന്നവര്‍ കൂടിയായിരിക്കും. ഒരു പാട് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇവര്‍ ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ശഠിക്കുന്നവരുമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തല്പ്പരരായിരിക്കുന്ന ഈ കുട്ടികള്‍ ഇക്കാര്യം എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തെളിയിക്കാനുള്ള കഴിവുള്ളവരുമായിരിക്കും.
ഒരു ഗ്രൂപ്പിന്റെ നേതാവായിരിക്കാന്‍ ആഗ്രഹിക്കുന്ന ചിങ്ങം രാശിക്കാര്‍ മത്സരങ്ങളെ നേരിടേണ്ട സാഹചര്യം വരുമ്പോള്‍ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നവരുമായിരിക്കും. സ്നേഹം, അടുപ്പം, ആത്മാര്‍ത്ഥത എന്നീ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന ഈ രാശിക്കാര്‍ മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. ഇത്തരം കുട്ടികളില്‍ ആധിപത്യ മനോഭാവം പുലര്‍ത്തുന്നത് ഒരു തരത്തിലുള്ള സന്തോഷമാണ് നല്‍കുന്നത്. ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളെ അനുസരിപ്പിക്കാന്‍ അടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതുകൊണ്ട് കാര്യമില്ലെന്ന് ഇവര്‍ തന്നെ തെളിയിക്കുകയും ചെയ്യും.

സഹായ മനോഭാവം
ഒരുനിമിഷം പോലും അടങ്ങിയിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളിലെ ഒരു വിഭാഗം. എല്ലാവരെയും സഹായിക്കാനുള്ള മനോഭാവവും ഈ കുട്ടികള്‍ക്ക് ഉണ്ടായിരിക്കും. സാഹസപ്രവൃത്തികള്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാരായ കുട്ടികള്‍ കളികളിലും ശാരീരിക അധ്വാനം ആവശ്യമായ പ്രവൃത്തികളിലും ഏര്‍പ്പെടാനാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ സാധനങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്കാന് തയ്യാറാവുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍.

എളുപ്പത്തില്‍ പഠിച്ചെടുക്കും
ബുദ്ധിശക്തി കൂടുതലുള്ളവരായിരിക്കും ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള കഴിവ് ഈ രാശിക്കാരായ കുട്ടികള്‍ക്ക് ഉണ്ടായിരിക്കും. ദൈനംദിന കാര്യങ്ങളേക്കാള്‍ അല്ലാത്ത കാര്യങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍.

കരുത്തരായിരിക്കും
സ്വയം നിയന്ത്രിക്കാനുള്ള കഴിവുള്ളവരായിരിക്കും ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ചെയ്യുന്ന ജോലികളും കാര്യങ്ങളും അനുവദിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഈ രാശിക്കാര്‍ മിടുക്കരായിരിക്കും. ഒഴിവുവേളകള്‍ വെറുതെ കളായതെ വായിക്കാനുള്ള സമയവും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കണ്ടെത്തും. മറ്റെന്തിനേക്കാളും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനായിരിക്കും ഈ രാശിക്കാര്‍ പ്രാധാന്യം നല്‍കുക. എല്ലാ മത്സരങ്ങളിലും ജയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കുമെങ്കിലും എപ്പോഴും മറ്റുള്ളവര്‍ക്ക് മേല്‍ അധികാരം സ്ഥപിക്കാനാണ് ഈ രാശിക്കാര്‍ ശ്രമിക്കുക.

അഹങ്കാരികളായിരിക്കും
ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ ഒരു പ്രത്യേകത അഹങ്കാരം അല്‍പ്പം കൂടുതലായിരിക്കുമെന്നതാണ്. ഒരു അവസരം ലഭിച്ചാല്‍ വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും ഈ രാശിക്കാരില്‍ അധികമായിരിക്കും. മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകളേക്കാള് മികച്ചതായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ കാഴ്ചപ്പാടുകള്‍. മറ്റുള്ളവരെ ബഹുമാനിക്കുന്ന ഈ രാശിക്കാര്‍ മറ്റുള്ളവരില്‍ നിന്ന് ബഹുമാനം തിരികെ ലഭിക്കണമെന്നും ആഗ്രഹിക്കും.

പ്രശ്നങ്ങള്‍ പങ്കുവെയ്ക്കില്ല
പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ഈ കുട്ടികളോട് എപ്പോഴും തുറന്ന് സംസാരിക്കേണ്ടത് അനിവാര്യമാണ്. രക്ഷിതാക്കളോട് മാത്രം മനസ്സുതുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications