തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മിടുക്കര്‍: സ്വഭാവത്തിലും ആരെയും ആകര്‍ഷിക്കും!!
തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കാഴ്ചയിലും സ്വഭാവം കൊണ്ടും ആകര്‍ഷണീയരായിരിക്കും. എപ്പോഴും ശാന്തരായിരിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രമേ കരയാറുള്ളൂ. എന്നാല്‍ അതിന് വ്യക്തമായ കാരണങ്ങളും ഉണ്ടായിരിക്കും. മൂല്യങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍. ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും കൃത്യമായ കാരണങ്ങള്‍ സൂക്ഷിക്കുന്ന ഈ രാശിക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി അംഗീകരിച്ച് നല്‍കേണ്ടതും അനിവാര്യമാണ്. പറയുന്ന കാര്യങ്ങള്‍ക്ക് ലോജിക് സൂക്ഷിക്കുന്ന തുലാം രാശിക്കാരായ കുട്ടികള്‍ എല്ലാക്കാര്യത്തിലും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കും. നല്ല വ്യക്തിത്വമുള്ള തുലാം രാശിക്കാരില്‍ കുട്ടിക്കാലം മുതല്‍ തന്നെ ഇത് പ്രകടമാകുകയും ചെയ്യും.
എല്ലാക്കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളാന്‍ സമയമെടുക്കുന്ന തുലാം രാശിക്കാരായ കുട്ടികള്‍ മുതിരുമ്പോഴും ഈ ശീലം തന്നെയായിരിക്കും പിന്തുടരുക. ചെയ്യുന്ന കാര്യങ്ങളുടെ നന്മ-തിന്മകള്‍ ആലോചിച്ച് ഉറപ്പിച്ച് മാത്രമായിരിക്കും ഈ രാശിക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ആരുടേയും സമ്മര്‍ദ്ധത്തിന് വഴങ്ങി തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ ഈ രാശിക്കാര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഈ രാശിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് സ്നേഹത്തിന്‍റേയും അടുപ്പത്തിന്‍റെയും മാര്‍ഗ്ഗമാണ് മികച്ചത്. പരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതോ വഴക്കിടുന്നതോ ഈ രാശിക്കാര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

വൃത്തി വെടിപ്പുമുള്ളവര്‍
വൃത്തിയും വെടിപ്പും ഇഷ്ടപ്പെടുന്ന ഈ രാശിക്കാരായ കുട്ടികള്‍ മോശമായ പരിതസ്ഥിതിയിലും ചുറ്റുപാടിലും ഇരിക്കാന്‍ ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. ദയയും സഹാനുഭൂതിയുമുള്ള ഈ രാശിക്കാര്‍ മറ്റുള്ളവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നവരായിരിക്കില്ല. എല്ലാവരോടും സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവരായിരിക്കും ഈ രാശിക്കാര്‍.

അതീവ ബുദ്ധിശാലികള്‍
മുതിര്‍ന്നവരില്‍ നിന്ന് മാറി സമപ്രായക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ അതീവ ബുദ്ധിശാലികളായിരിക്കും. സാഹചര്യത്തിനനുസരിച്ച് പെരുമാറാനും എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ചിരി കൊണ്ട് മറ്റുള്ളവരുടെ മനം മയക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍ അത്യാകര്‍ഷകരായി കാണപ്പെടും.

അതീവ ബുദ്ധിശാലികള്‍
മുതിര്‍ന്നവരില്‍ നിന്ന് മാറി സമപ്രായക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ അതീവ ബുദ്ധിശാലികളായിരിക്കും. സാഹചര്യത്തിനനുസരിച്ച് പെരുമാറാനും എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ചിരി കൊണ്ട് മറ്റുള്ളവരുടെ മനം മയക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍ അത്യാകര്‍ഷകരായി കാണപ്പെടും.

എളുപ്പത്തില്‍ ഇണങ്ങിച്ചേരും
ചുറ്റുമുള്ളവരുമായി എളുപ്പത്തില്‍ ഇഴുകിച്ചേരുന്ന തുലാം രാശിക്കാര്‍ ഇഷ്ടമില്ലാത്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്‍വലിയുന്ന സ്വഭാവക്കാരാണ്. കൂടുതല്‍ മനസ്സമാധാനം ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ അതിന് വേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കും.

കാന്തികത്വമുള്ള വ്യക്തിത്വം
ആഡംബര ജോലികള്‍ ലഭിക്കമെന്ന് ആഗ്രഹിച്ച് ശ്രമം നടത്തുന്ന ഈ രാശിക്കാര്‍ എപ്പോഴും തങ്ങളിലെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ്. നൃത്തം, കായിക ഇനങ്ങള്‍, നാടകം, മറ്റ് കലാപരിപാടികളില്‍ മികച്ച അഭിരുചിയുള്ളവരായിരിക്കും ഈ രാശിക്കാര്‍. ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും.

ദേഷ്യം അധികമായിരിക്കും
തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ദേഷ്യം കൂടുതലായിരിക്കും. ദേഷ്യം പിടിച്ച് പെട്ടെന്ന് എന്തെങ്കിലും പറയുമെങ്കിലും പിന്നീട് ഇതോര്‍ത്ത് ദുഃഖിക്കുകയും ചെയ്തിരുന്നു. ദേഷ്യം പിടിച്ച കുട്ടികളെ ശാന്തരാക്കാന്‍ എളുപ്പമാവില്ല.

തീരുമാനങ്ങളെടുക്കാന്‍ ജ്ഞാനിയായിരിക്കും
തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ ഈ രാശിക്കാര്‍ മടിയന്മാരായിരിക്കും. കളിക്കുന്നതിന് വേണ്ടി ഒരുപാട് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. പരിശീലനം ലഭിച്ചാല്‍ മികച്ച ജീവിത വിജയം നേടാന്‍ കഴിവുള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍.












Click it and Unblock the Notifications