ജനനം ധനുരാശിയിലെങ്കില്‍ ഒടിവിനും ചതവിനും സാധ്യത: കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഊര്‍ജ്ജസ്വലരും ഉല്ലാസവാന്മാരുമായിരിക്കും. എപ്പോഴും സന്തോഷവാന്മാരായി കാണപ്പെടുന്ന ഈ രാശിക്കാര്‍ കളികളില്‍ അധികം താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും. എല്ലാവരോടും ഇഷ്ടവും അടുപ്പം സൂക്ഷിക്കുന്ന ഈ രാശിക്കാര്‍ മറ്റുള്ളവരില്‍ നിന്നും ഇക്കാര്യങ്ങള്‍ തന്നെ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. മൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനുള്ള സമയം കണ്ടെത്തുന്ന ഈ രാശിക്കാര്‍ എപ്പോഴും ഓരോ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ബന്ധങ്ങളില്‍ 100 ശതമാനം ആത്മാര്‍ത്ഥതയും സ്നേഹവും പുലര്‍ത്തുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. മറ്റുള്ളവരില്‍ നിന്നും ആത്മാര്‍ത്ഥതയും കരുതലും ആഗ്രഹിക്കുന്നവരാണ് ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍.
ശരീരത്തില്‍ ഒടിവ്, ചതവ് തുടങ്ങിയ പരിക്കുകള്‍ എളുപ്പത്തില്‍ ഏല്‍ക്കുന്നവരാണ് ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സമപ്രായത്തിലുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് പരിക്കേല്‍ക്കാനുള്ള സാധ്യതയും ഈ രാശിക്കാര്‍ക്ക് അധികമാണ്. സ്വഭാവത്തില്‍ സാഹസിക പ്രവൃത്തികളില്‍ പ്രത്യക താല്‍പ്പര്യം സൂക്ഷിക്കുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ പണം ഏത് തരത്തിലാണ് ചെലവഴിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പ്രത്യേക കഴിവുകള്‍ പ്രകടിപ്പിക്കുന്നവരായിരിക്കും. ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്നതിന് ഈ രാശിയില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരും.

ജിജ്ഞാസ അധികമായിരിക്കും
സ്വഭാവത്തില്‍ പ്രകടമായ ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ചുറ്റുമുള്ളതിനെക്കുറിച്ച് ജിജ്ഞാസയും ആകാംക്ഷയും അധികമായിരിക്കും. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നവരില്‍ കാര്യകാരണ സഹിതമുള്ള മറുപടികളായിരിക്കും ഈ രാശിയില്‍പ്പെട്ട കുട്ടികള്‍ക്ക് ആവശ്യം. ഇത് കുട്ടികളുടെ മാനസിക വികസനത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുകയും ചെയ്യും.

സ്നേഹം നിറഞ്ഞ സ്വഭാവം
സ്നേഹം നിറഞ്ഞ സ്വഭാവമായിരിക്കും ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്. ഉറങ്ങുമ്പോള്‍ പോലും സ്നേഹം കാത്തുസൂക്ഷിക്കുന്നവര്‍ പ്രിയപ്പെട്ടവരെയോ ടെഡ്ഡി ബിയറിനെയോ മുറുകെ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എല്ലാവരില്‍ നിന്നും സ്നേഹം മാത്രം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഈ രാശിക്കാര്‍ മറ്റുള്ളവരെ ഒരിക്കല്‍ പോലും സംശയത്തോടെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല.

തമാശക്കാരായിരിക്കും
ഒറ്റയ്ക്ക് എല്ലാക്കാര്യങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്ന ധനുരാശിക്കാര്‍ സ്വതന്ത്ര ചിന്താഗതിയുള്ളവരായിരിക്കും. തമാശക്കാര്‍ കൂടിയായ ഈ രാശിക്കാര്‍ രക്ഷിതാക്കെളെക്കുറിച്ച് അത്ര ബോധവാന്മാരായിരിക്കില്ല. വളരെ ബുദ്ധിശാലികളായ ഈ രാശിക്കാര്‍ ഊര്‍ജ്ജസ്വലരും വിശ്രമമില്ലാതെ ജോലിയോ എന്തെങ്കിലും പ്രവൃത്തികളോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

ദയാലുക്കളായിരിക്കും
പൊതുവേ ദയാലുക്കളായ ധനുരാശിക്കാര്‍ക്ക് മറ്റുള്ളവരുടെ സങ്കടങ്ങളോ വേദനകളോ തിരിച്ചറിയാന്‍ സാധിക്കില്ല. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്നതുവരെ സാധാരണ ഗതിയിലുള്ള ജീവിതം നയിക്കുന്ന ഈ രാശിക്കാര്‍ പെട്ടെന്ന് ഭയചകിതരായിരിക്കും. പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ധനുരാശിക്കാര്‍ ശാസ്ത്രവിഷങ്ങളോടും ശാസ്ത്രജ്ഞരോടും പ്രത്യേക താല്‍പ്പര്യം കാത്ത് സൂക്ഷിക്കുന്നവരാണ്. ജീവിതത്തില്‍ ഇവര്‍ നല്ല ശാസ്ത്രജ്ഞരായിത്തീരുകയും ചെയ്യും. ഒരുപാട് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആഗ്രഹിക്കുന്നവരാണ്.

പുറത്ത് കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍
ഗ്രൗണ്ടിലും വീടിന് പുറത്തും കളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ്. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ പ്രോത്സാഹനം ആഗ്രഹിക്കുന്നവരാണ്. മാതാപിതാക്കളോട് വഴക്കാളികളായിരിക്കും ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍. രക്ഷിതാക്കളുമായി വാഗ് വാദങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുത്തുന്നവരായിരിക്കും ഈ രാശിക്കാര്‍.












Click it and Unblock the Notifications