വൃശ്ചികരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഡോക്ടറും ശാസ്ത്രജ്ഞരുമാകും: നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച്...
വൃശ്ചിക രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കുന്നതിനായി ജയിക്കുന്നവരായിരിക്കും. കുട്ടിക്കാലം മുതല്‍ തന്നെ എന്തുകാര്യത്തിലും ജയിക്കാനുള്ള ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ പ്രകടമായിരിക്കും. കൂര്‍മതയുള്ള ബുദ്ധിയും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളുടേത്. കുടുംബമായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിനായിരിക്കും പ്രാധാന്യം നല്‍കുക. സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. എല്ലാക്കാര്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ രാശിക്കാര്‍ ബുദ്ധിമാന്മാരും ബുദ്ധിമതികളുമായിരിക്കും. എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ സ്വായത്തുമാക്കാനുള്ള കഴിവും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും. അന്വേഷണ ത്വര അധികമായിരിക്കുന്ന ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭാവനാ ശേഷി അധികമായിരിക്കും.
അനുസരണ കുറവായിരിക്കുന്നതിനാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കണം. മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് അധികമായിരിക്കും. സമപ്രായത്തിലുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങളുള്‍പ്പെടെയുള്ള വസ്തുുക്കള്‍ തകര്‍ക്കുന്നതിനുള്ള പ്രവണതയും അധികമായിരിക്കും.

ചിന്തകള്‍ ഒളിപ്പിച്ചുവയ്ക്കും
തങ്ങള്‍ക്കുള്ളിലെ ചിന്തകള്‍ ഒളിപ്പിച്ച് വയ്ക്കാന്‍ കഴിവുള്ളവരായിരിക്കും വൃശ്ചിക രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. എന്നാല്‍ മറ്റുള്ളവരുടെ രഹസ്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. തന്‍റെ ആഗ്രഹങ്ങളെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവര്‍ കൂടിയായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍.

തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിവുള്ളവര്‍
സ്നേഹം, പരുഷമായ ചിന്താഗതി, എല്ലാവരോടും അടുപ്പവും സൂക്ഷിക്കുന്ന ഈ രാശിക്കാരായ കുട്ടികള്‍ ജീവിതത്തില്‍ ശരിയായ ദിശയില്‍ മാത്രമായിരിക്കും സഞ്ചരിക്കുക. മാനസികമായി എപ്പോഴും തിരക്കുകളില്‍ കഴിയുന്ന കുട്ടികള്‍ ഊര്‍ജ്ജസ്വലരുമായിരിക്കും.

കൗമാരപ്രായത്തില്‍ സംഭവിക്കുന്നത്.
വൃശ്ചികരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ റൊമാന്‍റിക്കായിരിക്കും. സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ തന്നെ പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുവരായിരിക്കും ഈ രാശിക്കാര്‍.

സ്വഭാവമറിയാന്‍ ബുദ്ധിമുട്ട്!!
വൃശ്ചികം രാശിയില്‍ ജനിക്കുന്ന കുട്ടികളെ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കില്ല. ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ആഴത്തില്‍ ചിന്തിക്കുന്നവരും ബുദ്ധിമാന്മാരും കൃത്യമായ ലക്ഷ്യങ്ങളുള്ളവരുമായിരിക്കും. എളുപ്പത്തില്‍ മറ്റുള്ളവരോട് ഇടപഴകാനും പരിചയം സൂക്ഷിക്കാനുമുള്ള കഴിവ് ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും.

ഇണങ്ങാന്‍ എളുപ്പമല്ല
എളുപ്പത്തില്‍ മറ്റുള്ളവരുമായി ഇണങ്ങുന്നവരായിരിക്കില്ല ആ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ഓരോ മിനിറ്റിലും മാറുന്ന തീരുമാനമായിരിക്കും ഈ രാശിക്കാരുടേത്. എല്ലാക്കാര്യങ്ങളും ഇവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. ശത്രുക്കളെക്കുറിച്ച് എളുപ്പത്തില്‍ മറന്നുപോകുന്നതിനാല്‍ ഇവര്‍ അത്രയ്ക്ക് അക്രമാസക്തരായി കാണപ്പെടാറില്ല. എന്നാല്‍ ഇവരെ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.

ഡോക്ടറോ ശാസ്ത്രജ്ഞനോ!!
വൃശ്ചികം രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കിയാല്‍ അക്കാര്യത്തില്‍ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കണം. ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഡോക്ടറോ സര്‍ജന്മാരോ ശാസ്ത്രജ്ഞരോ ആയിമാറാനുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications