കന്നി രാശിയില്‍ ജനിക്കുന്നവര്‍ സത്യസന്ധരും വിശ്വസിക്കാവുന്നവരും: നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചറിയാന്‍
കന്നി രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ പ്രധാന പ്രത്യേകത വൃത്തിയും വെടിപ്പും അച്ചടക്കവും ഇഷ്ടപ്പെടുന്നവരാണ് എന്നാണ്. എപ്പോഴും തങ്ങളുടെ മുറിയും കളിപ്പാട്ടങ്ങളും വൃത്തിയോടെയും ഒതുക്കത്തോടെയും കാണാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ചുറ്റുപാടുകളെക്കുറിച്ച് എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഈ രാശിക്കാര്‍ക്ക് നിരീക്ഷണ പാടവം അധികമായിരിക്കും. ആത്മാര്‍ത്ഥയും അച്ചടക്കവുമുള്ള ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളവരായിരിക്കും. ആജ്ഞാപിച്ച് അനുസരിപ്പിക്കുന്നതിനേക്കാള്‍ സ്നേഹത്തോടെ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഇഷ്ടപ്പെടുക. എല്ലാക്കാര്യങ്ങളും ചിട്ടയായും എളുപ്പത്തിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍. ചെറിയ കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ സ്വായത്തമാക്കാന്‍ ശേഷിയുള്ളവരായിരിക്കും ഈ രാശിക്കാര്‍.
തിരക്കിട്ട് ഒരുപാട് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം മാത്രം തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ഈ രാശിക്കാര്‍ ഭക്ഷണകാര്യത്തില്‍ കണിശക്കാരായിരിക്കും. സമപ്രായക്കാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ചെറിയ കളിയാക്കലുകള്‍ പോലും ഈ രാശിക്കാരെ എളുപ്പത്തില്‍ സങ്കടപ്പെടുത്തും. കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഈ രാശിക്കാരില്‍ അധികവും നാണക്കാരായിരിക്കും. പുതിയ സ്ഥലങ്ങളില്‍ തികച്ചും ഒറ്റപ്പെട്ട നിലയിലായിരിക്കും ഈ രാശിക്കാരെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. മറ്റുള്ളവരുമായും സുഹൃത്തുക്കളുമായും ഇടപഴകണമെങ്കില്‍ ഇവര്‍ക്ക് പ്രോത്സാഹനം അനിവാര്യമാണ്. വീട്ടില്‍ വളരെ സജീവമായി കാണപ്പെടുന്ന ഇവര്‍ സന്തോഷത്തോടെ മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യും.

സത്യസന്ധരും വിശ്വസിക്കാവുന്നവരും
വിശ്വസിക്കാവുന്നവരും സത്യസന്ധരുമായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. വായനയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ആ രാശിക്കാരായ കുട്ടികള്‍ സ്വയം പെര്ഫെക്ഷനിസ്റ്റായാണ് കണക്കാക്കപ്പെടുന്നത്. ഓര്‍മിക്കേണ്ട കാര്യങ്ങള്‍ മറന്നുപോകുന്നത് ഇവരെ പെട്ടെന്ന് അസ്വസ്ഥരാക്കുകയും ചെയ്യും. സത്യങ്ങളെയും മൂല്യങ്ങളെയും മാത്രം ചോദ്യം ചെയ്യുന്ന ഈ രാശിക്കാര്‍ അപൂര്‍വ്വമായി മാത്രമേ അധികാരികളെ ചോദ്യം ചെയ്യാറുള്ളൂ.

നാണക്കാരായിരിക്കും
കന്നിരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പൊതുവേ നാണക്കാരായിരിക്കും. മറ്റുള്ള കുട്ടികളെ വിമര്‍ശിക്കുന്നതിന് വേണ്ടി ഒരിക്കലും പിന്നോട്ട് പോകാന്‍ തയ്യാറാവാത്ത സ്വഭാവക്കാര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍. മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതോടെ കരയുന്ന സ്വഭാവമായിരിക്കും ഇവരുടേത്. ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നവെ ഈ രാശിക്കാര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കും
എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരായിരിക്കും കന്നി രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. എല്ലാക്കാര്യത്തിലും താല്‍പ്പര്യമുള്ള ഈ രാശിക്കാര്‍ പെര്‍ഫക്ടായി കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരും പുസ്തകങ്ങളുടെ ലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും.

പെര്‍ഫക്ഷനിസ്റ്റുകള്‍
കന്നിരാശിയില്‍ ജനിക്കുന്ന കുട്ടികളെ കുട്ടിക്കാലം മുതല്‍ തന്നെ നേരായ ദിശയില്‍ നയിച്ചുകൊണ്ടുവരാന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

പെര്‍ഫക്ഷനിസ്റ്റുകള്‍
കന്നിരാശിയില്‍ ജനിക്കുന്ന കുട്ടികളെ കുട്ടിക്കാലം മുതല്‍ തന്നെ നേരായ ദിശയില്‍ നയിച്ചുകൊണ്ടുവരാന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടിക്കാലത്തുതന്നെ കന്നിരാശിയില്‍ ജനിച്ച കുട്ടികളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ എളുപ്പത്തില്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കും. രക്ഷിതാക്കള്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്നവരായിരിക്കും ഈ രാശിക്കാര്‍.

പുകഴ്ത്തലും ബഹുമതിയും ഇഷ്ടപ്പെടുന്നവര്‍
നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇവരെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇവരുടെ മുന്നോട്ടുള്ള യാത്രയില്‍ ഉയരാന്‍ സഹായിക്കും. ഇത് കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിന് സഹായി്ക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications