Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിങ്ങമാസത്തില്‍ നേട്ടം കൊയ്യാന്‍ പോകുന്നത് ഇവര്‍; വെറുതെയിരുന്നാലും പൊന്നും പണവും കൈയിലെത്തും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Chingam 2025

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. മലയാള മാസം 1201 പിറന്നിരിക്കുകയാണ്. ചിങ്ങം പിറന്നിട്ട് ഇന്നേക്ക് മൂന്നാം നാള്‍ ആണ് ആയിരിക്കുന്നത്.

സമ്പദ് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും മാസം എന്നാണ് ചിങ്ങത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്. ചിങ്ങ മാസത്തില്‍ പൊതുവെ എല്ലാവര്‍ക്കും ഗുണപ്രദമായ ഫലങ്ങളായിരിക്കും ലഭിക്കുന്നത്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ഇത്തവണത്തെ ചിങ്ങം ഏറെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ നക്ഷത്രക്കാര്‍ എന്നാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്...

മകയിരം

ഈ നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസം അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യോജിച്ച ജീവിത പങ്കാളി നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ നടക്കും. ജോലിയില്‍ പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. ഇത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കും.

തിരുവാതിര

ഈ നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജീവിത നിലവാരം മെച്ചപ്പെടും. ആഗ്രഹിക്കുന്നതെന്തും നടക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതിലൂടെ പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങളും നിങ്ങളെ തേടിയെത്താന്‍ സാധ്യത കാണുന്നു. കരിയറില്‍ ഉയരങ്ങളിലെത്തും.

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസം അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം പുനരാരംഭിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്താനാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്് മോചനം ലഭിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഈശ്വരപ്രാര്‍ഥനകളാലും ഏകാഗ്രചിന്തകളാലും ഉപരിപഠനം പൂര്‍ത്തീകരിക്കും.

വിശാഖം

ഈ നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസം ഗുണകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദാന്തരീക്ഷം സംജാതമാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സാമ്പത്തിക സ്ഥിതിയും ജീവിതഗതിയും മെച്ചപ്പെടുന്നതിനാല്‍ പണി ചെയ്തു വരുന്ന ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് കടക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ഔദ്യോഗികരംഗത്ത് അധികാര പദവിയും ഒപ്പം അധ്വാന ഭാരവും വര്‍ധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബത്തിന്റെ പിന്തുണയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+