Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രണ്ട് രാശിക്കാരും ചേര്‍ന്നാല്‍ ജീവിതം അസൂയപ്പെടുത്തും... അറിയാം ചേരേണ്ട രാശിക്കാരെ

എത്രയൊക്കെ ജാതകം നോക്കിയാലും പൊരുത്തം എന്നൊന്നുണ്ട്. ഇന്നത് ഇന്നതിനോട് ചേര്‍ന്നാല്‍ മാത്രേ യഥാര്‍ത്ഥ പൊരുത്തം ഉണ്ടാവുകയുള്ളൂ. പലപ്പോഴും ജാതകം നോക്കി കല്യാണം കഴിച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വന്‍ കലഹത്തിന് വരെ കാരണമാകും. അതേസമയം ചേരേണ്ട രാശികള്‍ ചേര്‍ന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്നവും ഉണ്ടാവില്ല. ചില രാശികള്‍ ചേര്‍ന്നാല്‍ അത് ഉത്തമ കുടുംബമാതൃകയായി തന്നെ മാറും. ആരൊക്കെയാണ് ചേരേണ്ട രാശികള്‍ എന്നറിയേണ്ടേ.

ചിങ്ങം-ധനു

ചിങ്ങം-ധനു

എപ്പോഴും വിവാഹം കഴിച്ചാല്‍ ഉള്ള പ്രധാന പ്രശ്നം പങ്കാളികളില്‍ ഒരാള്‍ അയാളുടെ ഇഷ്ടം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ്. ഇത് സ്ഥിരം ചെയ്യുന്നതാകട്ടെ പുരുഷന്‍മാരും. അതുകൊണ്ട് തന്നെ പലപ്പോഴും വിവാഹം കലാപത്തില്‍ ആയിരിക്കും അവസാനിക്കുക. എന്നാല്‍ ചിങ്ങം-ധനു രാശിക്കാര്‍ ഒന്നിച്ചാല്‍ ഇവരുടെ കുടുംബ ബന്ധം വളരെ നല്ല രീതിയില്‍ പോകുമെന്നാണ് രാശി പ്രകാരം പറയുന്നത്. ഇവര്‍ വിവാഹം കഴിച്ചാലും സുഹൃത്തുക്കളെ പോലെയാകും പരസ്പരം പെരുമാറുക. അതുകൊണ്ട് തന്നെ സ്നേഹവും സൗഹൃദവും ഇവര്‍ പരസ്പരം എന്നും ബന്ധത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ ശ്രമിക്കും.

മേടം-ചിങ്ങം

മേടം-ചിങ്ങം

പരസ്പരം അഭിപ്രായ മാനിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ വിവാഹം എന്നത് പരസ്പര ബന്ധമാണെന്നും ബാന്ധവമല്ലെന്നും ഈ രാശിക്കാര്‍ക്ക് ഒരിക്കലും തോന്നില്ല. വ്യക്തിത്വത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും ഇക്കൂട്ടര്‍ വളരെ അധികം ബഹുമാനിക്കും. അതുകൊണ്ട് തന്നെ പങ്കാളികളുടെ ജീവിത്തില്‍ അഭിപ്രായം പറയുന്നതിനപ്പുറം അഭിപ്രായം അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ഇക്കൂട്ടര്‍ വളരെയധികം ശ്രമിക്കും.

ഇടവം-കന്നി

ഇടവം-കന്നി

ശാന്ത സ്വഭാവക്കാരായ ഇക്കൂട്ടര്‍ സ്വൈര്യ ജീവിതം ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. അതുകൊമ്ട് തന്നെ അനാവശ്യവാശി ഇവര്‍ ജീവിതത്തില്‍ സൂക്ഷിക്കില്ല. പങ്കാളികള്‍ക്ക് വേമ്ടി എന്ത് വിട്ടുകൊടുക്കുന്നതിലും ഇവര്‍ക്ക് ഒരു വിഷമവും ഇണ്ടാകില്ല. പങ്കാളിയുടെ സ്നേഹത്തിനും സമാധാനത്തിനും ഇവര്‍ എന്ത് ത്യാഗം വേണമെങ്കിലും ചെയ്യാന്‍ ഒരുക്കമായിരിക്കും.

കര്‍ക്കിടകം-മീനം

കര്‍ക്കിടകം-മീനം

ഇക്കൂട്ടര്‍ ഒത്തു ചേരുന്നത് അവരുടെ കുടുംബ ജീവിതത്തില്‍ വളരെ അധികം സന്തോഷം വന്നു ചേരാന്‍ സഹായിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ ഇവര്‍ പരാജയമായിരിക്കും. എന്നാല്‍ കുടുംബ കാര്യത്തില്‍ നേര്‍ വിപരീതവും. പരസ്പരം ചെവി കൊടുക്കാന്‍ തയ്യാറാകുന്ന ഇവര്‍ പങ്കാളിയുടെ ഏത് ദുഖതതിലും പങ്ക് ചേരും. എത്ര മോശമായ അവസ്ഥയിലും കുടുംബത്തിന്‍റെ നെടുംതൂണായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ കഷ്ടപ്പെടും.

ഇടവം-മകരം

ഇടവം-മകരം

പ്രണയിക്കാന്‍ വേണ്ടി മാത്രം അറിയുന്നവരായിരിക്കും ഇക്കൂട്ടര്‍. പരസ്പരം ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടര്‍ ഒരുമിക്കുന്നത് നല്ല ഒരു കുടുംബബന്ധം തുടങ്ങുന്നതിന് കാരണമാകും. പങ്കാളിയെ എന്നും സന്തോഷിപ്പിച്ച് നിര്‍ത്താന്‍ ഇവര്‍ ആഗ്രഹിക്കും. അതുകൊണ്ട് തന്നെ ജീവിതം വൈബ്രന്‍റ് ആയി എന്നത്തേക്കും നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+