Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നങ്ങള്‍ പറയുന്ന രഹസ്യങ്ങള്‍.. സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും സ്വപ്നവും !!

സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍..സ്വപ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരിക ഈ വാചകങ്ങളാണ്. നമുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങളും ആശങ്കകളും ഒക്കെയാണ് സ്വപ്നത്തിന്റെ രൂപത്തില്‍ എത്തുന്നത് എന്ന് പണ്ടുമുതലേ ഒരു വിശ്വാസം ഉണ്ട്. ഇത്തരത്തില്‍ സ്വപ്നങ്ങളെ വിശദീകരിക്കുമ്പോള്‍ വളരെ രസകരമായ കാര്യങ്ങളാണ് കാണാന്‍ സാധിക്കുക.

ഭക്ഷണം സ്വപ്നം കാണുന്നവര്‍

ഭക്ഷണം സ്വപ്നം കാണുന്നവര്‍

നമ്മുടെ ഇടയില്‍ ഭക്ഷണത്തെക്കുറിച്ച് സ്വപ്നം കാണുന്നവര്‍ ധാരാളമുണ്ട്. ഇവരെക്കുറിച്ച് പറയുന്നത് സഫലീകരിക്കപ്പെടാത്ത ആഗ്രഹം ഉള്ളവര്‍ എന്നാണ്. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ കാണുന്നത് എന്നും പഠനങ്ങള്‍ പറയുന്നു.ബിസിനസുകാരാണ് ഭക്ഷണം സ്വപ്നം കാണുന്നതെങ്കില്‍ അത് അവരുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

മൃഗങ്ങള്‍

മൃഗങ്ങള്‍

മൃഗങ്ങളെ സ്വപ്നം കാണുന്നവരാണ് നമ്മളില്‍ മിക്കവരും. പഠനങ്ങള്‍ പറയുന്നതനുസരിച്ച് നമ്മുടെ ഉള്ളിയെ ഭയവും പ്രതീക്ഷയുമാണ് ഇത്തരം സ്വപ്നങ്ങള്‍ക്ക് കാരണം എന്നാണ്. ജീവിതത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകള്‍ ഇത്തരം സ്വപ്നങ്ങളുടെ രൂപത്തിലാണത്രെ പുറത്ത് വരിക.

വള്ളം സ്വപ്നം കണ്ടാല്‍

വള്ളം സ്വപ്നം കണ്ടാല്‍

ഭാഗ്യവും ഐശ്വര്യവുമാണ് വള്ളത്തിലോ കപ്പിലിലോ യാത്ര ചെയ്യുന്നത് സ്വപം കണ്ടവരെ കാത്തിരിക്കുന്നത്. എന്നാല്‍ കപ്പല്‍ യാത്രയില്‍ അപകടമുണ്ടാകുന്നത് കണ്ടാല്‍ തീര്‍ച്ചയായും സൂക്ഷിക്കണം. വരാന്‍ പോകുന്ന ആപത്തിന്റെ മുന്‍സൂചചനായും ഇതിനെ വ്യാഖ്യാനിക്കാം.

മരുഭൂമിയും നെല്‍പാടവും

മരുഭൂമിയും നെല്‍പാടവും

നീണ്ടു നിവര്‍ന്നു അറ്റം കാണാതെ കിടക്കുന്ന മരുഭൂമിയിലൂടെ നടക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ? എഹ്കില്‍ ദീര്‍ഘമായ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. മരുഭൂമി സ്വപ്നം കാണുന്നവര്‍ക്ക് ദീര്‍ഘയാത്രയുടെ സൂതനയാണിത്.

പൂക്കളും പെണ്‍കുട്ടിയും

പൂക്കളും പെണ്‍കുട്ടിയും

പൂക്കളെയും പെണ്‍കുട്ടിയെയും ഒരുമിച്ച് സ്വപ്നം കണ്ടാലും വേറെവേറെ കണ്ടാലും ഫലം ഐശ്വര്യമാണ്. ഇവ രണ്ടും സൗഭാഗ്യത്തെയും സമ്പത്തിനെയുമാണ് സൂചിപ്പിക്കുന്നത്. ജീവിതവിജയം ഇത്തരക്കാരെ തേടിവരുമത്രെ.

ആനയും സിംഹവും

ആനയും സിംഹവും

പ്രശസ്തിയും അംഗീകാരവും കൊതിക്കുന്നവരാണത്രെ സിംഹത്തെ സ്വപ്നം കാണുന്നത്. ആനയെ സ്വപ്നത്തില്‍ വന്നാല്‍ വിജയം, കാര്യങ്ങളിലുള്ള പുരോഗതി, ധാരളം സമ്പത്ത് എന്നിവയാണ് ഫലം.

പിതാവും വഴക്കും

പിതാവും വഴക്കും

സ്വപ്നത്തില്‍ വഴക്കിടുന്നതായി കണ്ടാല്‍ അത് കുടുംഹത്തിന് ഐശ്വര്യമല്ല എന്നാണ് പറയുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയും പ്രണയത്തകര്‍ച്ചയുമാണ് ഈ സ്വപ്നത്തിന്റെ ഫലം. എന്നാല്‍ പിതാവിനെ സ്വപ്നം കാണുന്നത് നിങ്ങള്‍ക്ക് പിതാവിനോടുള്ള സ്‌നേഹത്തിന്റെ സൂചനയാണ്.

വരനും വധുവും കുട്ടികളും

വരനും വധുവും കുട്ടികളും

കുട്ടികളെ സ്വപ്നം കാണുന്നത് സന്താനഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വരനെയും വധുവിനെയും സ്വപ്നം കാണുന്നത് വരാനിരിക്കുന്ന ഭാഗ്യക്കേടിനെയും അസമാധാനത്തെയുമാണ്. മരണാനനന്തര കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും എന്നും ഈ സ്വപ്നം സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+