കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നും ഏഴരകോടി തട്ടിയ ജീവനക്കാരിക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കി
കണ്ണൂര്‍: കണ്ണൂര്‍ താവക്കരയിലെ കൃഷ്ണ ജുവല്‍സില്‍ നിന്നും ഏഴരകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ചീഫ് അക്കൗണ്ടിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ചിറക്കല്‍ കടലായി സ്വദേശിനിയായ സിന്ധുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. സ്ഥാപനത്തെ വഞ്ചിച്ച് സിന്ധു ഏഴരകോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കൃഷ്ണ ജുവല്‍സ് എം. ഡി പൊലിസില്‍ നല്‍കിയ പരാതി. ജ്വല്ലറിയുടെ കണക്കില്‍ കൃത്രിമം കാട്ടിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.

2004 മുതല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 7,55,30,644 രൂപ തട്ടിയെന്നാണ് പരാതി.പുതിയ മാനേജ്‌മെന്റ് സ്ഥാനമേറ്റതിനു ശേഷം നടത്തിയ ആസ്തി,ബാധ്യതകണക്കെടുപ്പിലാണ് തട്ടിപ്പ് വ്യക്തമായത്. ഇതേതുടര്‍ന്നാണ് ഇവര്‍ പൊലിസിനെ സമീപിച്ചത്. ഇത്രയും വലിയ സംഖ്യ പല കാലങ്ങളിലായി സിന്ധു ഭര്‍ത്താവിന്റെയും സഹോദരന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചില ബാങ്കുകളില്‍ ഇവര്‍ ജോയന്റ് അക്കൗണ്ടുകളും തുടങ്ങിയിട്ടുണ്ട്.
ജി. എസ്.ടി ഉള്‍പ്പെടെയുളള വിവിധ നികുതികളിലും ഇവര്‍ തിരിമറി നടത്തിയതായും ആരോപണമുണ്ട്. സ്ഥാപനത്തിന്റെ കോടികളുടെ കണക്കുകള്‍ സിന്ധു തനിച്ചാണ് കൈക്കാര്യം ചെയ്തതെന്നും ഈക്കാര്യത്തില്‍ മറ്റുളളവരെ ഇടപെടുത്തിയിരുന്നില്ലെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയം പൊലിസിനുണ്ട്.












Click it and Unblock the Notifications