ഈ നാളുകാർക്ക് പുതിയ ജോലി ലഭിക്കും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, സാമ്പത്തികനേട്ടം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തും. വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വരുമാനത്തില്‍ കുറവ് അനുഭവപ്പെടും. മേലധികാരികളെ തൃപ്തിപ്പെടുത്താന്‍ വിഷമിക്കും. കോടതിവിധികള്‍ നുകൂലമാകാന്‍ സാധ്യതയുണ്ട്. അകൃത്യങ്ങള്‍ ചെയ്യരുത്. സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം മെച്ചപ്പെടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - പൊതുവേ ധനാഗമം കുറയും. വിരോധികള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. യാത്രകള്‍ മാറ്റിവയ്ക്കും. നിവേദനങ്ങള്‍ മാനിക്കപ്പെടും. പൂര്‍വിക വസ്തുവകകള്‍ അധീനതയിലാവും. ബിസിനസ് വിപുലീകരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കൃഷിയില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. മേലധികാരികള്‍ ഉദാരമായി പെരുമാറും. കുടുംബശ്രേയസ്സുണ്ടാകും. വ്യാപാരത്തില്‍ ലാഭം കുറയും. കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടും. പുതുതായി ജോലിയില്‍ പ്രവേശിക്കും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ചില പ്രധാനപ്പെട്ട എഴുത്തുകള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. വേണ്ടത്ര ശരീരസുഖം ഉണ്ടാകില്ല. പൊതുവേ മേന്മ കുറയുന്ന വാരമാണ്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഗൃഹനിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. സന്താന ശ്രേയസ്സ് വര്‍ധിക്കും. ഉന്നത വ്യക്തികള്‍മൂലം പല നേട്ടങ്ങളും ഉണ്ടാകും. നല്ല കാര്യങ്ങള്‍ക്കു പണം ചെലവഴിക്കും. പൊതുവേ ബിസിനസ്സ് ലാഭകരമാകും. വിലകൂടിയ വസ്തുവകകള്‍ വാങ്ങും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മനസ്സ് പല കാരണങ്ങളാലും അസ്വസ്ഥമാകും. കൃഷി ലാഭകരമാകില്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതായി വരും. രാഷ്ട്രീയരംഗത്തു പല നേട്ടങ്ങളുമുണ്ടാകും. തൊഴില്‍രംഗത്തു പുതിയ ചുമതല ഏറ്റെടുക്കും. പുതിയ വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടി വരും. ഭാര്യയ്ക്കു ലഘുവായ അസുഖങ്ങളുണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാന്‍ കഴിയില്ല. വേണ്ടത്ര ആലോചിക്കാതെ പ്രവര്‍ത്തിക്കരുത്. ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ടി വരും. തര്‍ക്കങ്ങളില്‍ ഇടപെടരുത്.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഭൂമിയില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. തൊഴില്‍രഹിതര്‍ ജോലിയില്‍ പ്രവേശിക്കും. ഏകാധിപത്യ പ്രവണത പ്രദര്‍ശിപ്പിക്കും. കോടതിവിധികള്‍ സന്തോഷിപ്പിക്കും. ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സര്‍വീസില്‍ സ്ഥിരീകരണം ലഭിക്കും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സമ്പത്തും മാന്യതയും വര്‍ധിക്കും. ദൂരയാത്ര ക്ലേശകരമാകും. വിദ്യാപുരോഗതിയുണ്ടാകും. ശത്രുക്കള്‍ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും. കലാരംഗങ്ങളില്‍ പരിശോഭിക്കും. വാക്ചാതുര്യം ഉണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കും. കര്‍മരംഗത്തു പല നേട്ടങ്ങളും ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കരുത്. പുതിയ പദ്ധതികള്‍ വിജയിക്കും.












Click it and Unblock the Notifications