
രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍
മനുഷ്യ ജീവിതത്തില്‍ ജ്യോതിഷത്തിലും ജാതകത്തിലും അടിസ്ഥാനമാക്കി ലൈംഗിക ജീവിതത്തെക്കുറിച്ച് പ്രവചനം നടത്താന്‍ സാധിക്കും. ഏത് തരത്തിലാണ് ജാതകവും ഒരു വ്യക്തിയുടെ ലൈംഗിക ജീവിതവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതെന്ന് പരിശോധിക്കാം. ലൈംഗിക ജാതകം ഒരു പ്രത്യേക തരത്തിലുള്ള ചാര്ട്ടല്ല മറിച്ച് ഒരു വ്യക്തിയുടെ ജനനത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്.
പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..
എന്നാല്‍ ജാതകത്തിലെ സൂര്യന്റെ സ്ഥാനമാണ് ഇതില്‍ പ്രധാനം. ജനിക്കുന്ന സമയം അടിസ്ഥാനമാക്കി വ്യക്തി ജീവിതത്തില്‍ ഓരോ കാര്യങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്. വ്യക്തികളുടെ സ്വഭാവ സവിശേഷതകള്‍ നിര്‍ണയിക്കുന്നതിന് സമാനമാണ് വ്യക്തികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ജ്യോതിഷ പ്രവചനങ്ങള്‍ നടത്തുന്നത്.
ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

ഏരീസ് ( മേടം രാശി- അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ലൈംഗിക ജീവിത്തില്‍ അമിത വികാരം പ്രകടിപ്പിക്കുന്നവരായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്നവര്‍. തങ്ങള്‍ക്ക് ആവശ്യമുള്ളത് നേടാന്‍ ഏതറ്റം വരെയും പോകുന്നവരായിരിക്കും ഈ രാശിക്കാര്‍. സെക്സില്‍ എപ്പോഴും താല്‍പ്പര്യമെടുക്കുന്ന ഇത്തരക്കാര്‍ ലൈംഗിക ജീവിതത്തില്‍ റൊമാന്‍സിന് പങ്കില്ലെന്ന് വിശ്വസിക്കുന്നവരായിരിക്കും. തങ്ങളുടെ വികാരങ്ങള്‍ എപ്പോഴും തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായിരിക്കും ഈ രാശിക്കാര്‍.

ടോറസ് (ഇടവം രാശി- കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകീര്യം അരഭാഗം)
ലൈംഗിക വികാരം ഏറ്റവും കൂടുതല്‍ ഉള്ള സ്വഭാവക്കാരാണ് ഇടവരാശിക്കാര്‍. സൗന്ദര്യം ഇവരുടെ ഒരു വീക്ക്നസാണ്. ലൈംഗിക ചിന്ത കൂടുതലുള്ള ഈ രാശിയില്‍പ്പെട്ടവര്‍ക്ക് ആഗ്രഹം തോന്നുമെങ്കിലും ഇണയോട് വിശ്വാസം കാട്ടുന്ന കൂട്ടത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഈ രാശിയില്‍പെട്ടവര്‍ പൊസസീവ്നസ് കൂടുതലുള്ളവരായിരിക്കും. ശക്തമായ സെക്സ് ഇഷ്ടപ്പെടുന്ന ഇത്തരക്കാരെ മെരുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സ്നേഹത്തിലായാലും ജീവിതത്തിലായാലും നല്ല ആത്മാര്‍ത്ഥ കാട്ടുന്ന കൂട്ടത്തിലാണിവര്‍.

ജെമിനി(മിഥുനം രാശി- മകീര്യം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ ഭാഗം)
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാനുള്ള മനസ്സുള്ളവരാണ് മിഥുനം രാശിക്കാര്‍. ഒരു ഇണയില്‍ ഉറച്ചു നില്ക്കുന്ന ശീലം ഇവര്‍ക്കില്ല. ഈ രാശിക്കാര്‍ സെക്സിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും. സ്വന്തം ലൈംഗിക ചിന്തകള്‍ മറ്റുള്ളവരോട് തുറന്ന് പറയാന്‍ മടി കാണിയ്ക്കാത്ത ഇവര്‍ മറ്റുള്ളവരുടെ മനസ്സില്‍ എന്താണെന്ന് ചിന്തിക്കാന്‍ ശ്രമിക്കാറില്ല. എതിരാളിയുടെ ലൈംഗിക സംതൃപ്തിയേക്കാള്‍ സ്വന്തം ഇഷ്ടത്തിന് മുന്‍തൂക്കം കൊടുക്കുകയും ഏകപക്ഷീയമായി അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇവരുടെത്. ഇത്തരം രാശിയിലുള്ളവര്‍ എതിരാളികളുമായി ആശയവിനിമയം നടത്താന്‍ തയ്യാറായില്ലെങ്കില്‍ ജീവിതത്തില്‍ കല്ലുകടിയുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

കാന്‍സര്‍( കര്‍ക്കടകം പുണര്‍തം കാല്‍ഭാഗം, പൂയ്യം, ആയില്യം)
ആളുകളെ കൈകാര്യം ചെയ്യാന്‍ പ്രത്യേക കഴിവുള്ളവരാണ് കര്ക്കടരാശിക്കാര്. ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയും സെക്സില്‍ ഏര്‍പ്പെടുന്നവരാണ് ഈ രാശിക്കാര്‍. എന്നാല്‍ അതി വൈകാരികത ഒരു പ്രശ്നമാണ്. എപ്പോഴും പങ്കാളിയുടെ സ്നേഹം നിര്‍ലോഭം കിട്ടണമെന്ന് വാശിപിടിയ്ക്കുന്ന പ്രകൃതക്കാരാണ്. പരസ്യമായി സ്വന്തം ഇണയെ ചുംബിക്കാനും അവരോട് സ്നേഹപ്രകടനം നടത്താനും ഇത്തരക്കാര്‍ക്ക് യാതൊരു മടിയും കാണില്ല. എവിടെവെച്ചും എപ്പോഴും സെക്സിനു താത്പര്യം കാണിയ്ക്കാനുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്.

ലിയോ( ചിങ്ങം രാശി- മകം,പൂരം, ചിത്രം, ഉത്രം കാല്‍ഭാഗം)
സൂര്യന് നിയന്ത്രിക്കുന്ന രാശിയാണിത്. അതുകൊണ്ട് തന്നെ അതി വൈകാരികതയും അതിലേക്ക് ആളുകളെ വീഴ്ത്താനുള്ള കഴിവും ഈ രാശിക്കാര്‍ക്ക് കൂടുതലായിരിക്കും. ഇത്തരം രാശിക്കാരെ ഒരു ഫയര്‍ ബ്രാന്‍ഡ് എന്നു തന്നെ വിളിക്കാം. ഇത്തരക്കാരില്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ ആകൃഷ്ടരാകും. എതിരാളികളെ പോലും ലൈംഗികമായി ആകര്‍ഷിക്കാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ ചിലപ്പോഴെല്ലാം വെട്ടിലാകാനുള്ള സാധ്യതയുണ്ട്. ഈ രാശിയിലുള്ളവര്‍ ലൈംഗിക ജീവിതത്തില്‍ സെലക്ടീവാകുന്നത് നല്ലതാണ്.

വിര്‍ഗോ (കന്നി രാശി- ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അരഭാഗം)
നാണം കുണുങ്ങികളാണ് ഈ രാശിക്കാര്‍. എന്നാല്‍ പങ്കാളിയുടെ പെര്ഫെക്ഷന് തേടിയുള്ള സെക്സില്‍ ഇത്രയും സഹകരിക്കുന്ന മറ്റൊരു കൂട്ടരില്ല. സ്വന്തം മനസ്സിലെ ആഗ്രഹം തുറന്നു പറയില്ലെങ്കിലും സ്നേഹപ്രകടനം നടത്തുമ്പോള്‍ സെക്സിനോടുള്ള ആര്‍ത്തി മുഴുവന്‍ പുറത്തുവരുമെന്ന് ചുരുക്കം. സ്നേഹത്തിനോ വൈകാരികതയ്ക്കോ എളുപ്പത്തില്‍ വഴങ്ങികൊടുക്കുന്നവരല്ല ഇവര്‍. തീര്‍ത്തും പ്രായോഗികമായിട്ടേ കാര്യങ്ങളെ നോക്കി കാണൂ. അതേ സമയം സ്നേഹത്തിലേക്ക് വീണു കഴിഞ്ഞാല്‍ സഹകരിക്കാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റം സഹകരിക്കുക തന്നെ ചെയ്യും.

ലിബ്ര (തുലാം രാശി- ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ ഭാഗം, അനിഴം, തൃക്കേട്ട )
എപ്പോഴും ഒന്നിച്ചു തന്നെ നില്‍ക്കണമെന്നത് ഈ രാശിക്കാരുടെ ഒരു യോഗമാണ്. മറ്റുള്ളവരുടെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്തുന്ന പ്രകൃതമാണ്. വല്ലാത്തൊരു ലൈംഗിക ആകര്‍ഷണമുള്ള കൂട്ടരാണിവര്‍. ഇത്തരം ഒരു പ്രത്യേകതയുണ്ടെന്ന് നല്ലതുപോലെ ബോധമുള്ള ഇവര്‍ ഇതിനെ ആവശ്യം വേണ്ടിടത്ത് ഉപയോഗിക്കാനും മടിക്കാറില്ല. സ്വന്തം പങ്കാളിയെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കുക. കൂടുതല്‍ സന്തോഷം പങ്കാളിക്ക് കിട്ടാന്‍ വേണ്ടി നിസ്സാരമായ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കും. ഉദാഹരണത്തിന് വസ്ത്രങ്ങളിലൂടെയോ പെര്ഫ്യൂമുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ തനിക്ക് പ്രിയപ്പെട്ടവരെ ആകര്‍ഷിച്ചെടുക്കാന്‍ ഇത്തരക്കാര്‍ക്ക് ഒരു മടിയും കാണില്ല.

സ്കോര്‍പ്പിയോ( വൃശ്ചികം രാശി- വിശാഖം മുക്കാല്‍ ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിയാണ് സെക്സിനെയും ജനനത്തെയും മരണത്തെയും പുനര്‍ജന്മത്തെയും ഭരിയ്ക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. സെക്സിനെ അവസരമാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യാതൊരു മടിയും ഇല്ല. സെക്സില്‍ പൊതിഞ്ഞ സ്നേഹമാണ് ഈ രാശിക്കാരുടെത്. എന്നാല്‍ ഇത്തരക്കാരെ എളുപ്പത്തില്‍ വലയില്‍ വീഴ്ത്താമെന്ന് ആരും സ്വപ്നം കാണണ്ട. എന്നാല്‍ കീഴടങ്ങി കഴിഞ്ഞാല്‍ ഏതറ്റം വരെയും പോകാന്‍ ഈ രാശിക്കാര്‍ക്ക് യാതൊരു മടിയും കാണില്ലായെന്നതാണ് രസകരമായ കാര്യം.

സഗറ്റെറിയസ്(ധനുരാശി- മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
എന്തെങ്കിലും ഒന്നില്‍ കുറെ കാലം കുടുങ്ങി കിടക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ധനുരാശിയിലുള്ളവര്‍. ആവേശത്തോടും സാഹസികതയോടെയും സെക്സ് ചെയ്യാന്‍ താത്പര്യമുള്ളവരാണിവര്. മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം പുലര്‍ത്തുമ്പോഴും അവരുമായി സെക്സില്‍ ലയിക്കാനുള്ള കഴിവ് ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. എപ്പോഴും കൂടുതല്‍ വേണമെന്ന ലൈംഗിക ചിന്തയുള്ളവരാണ് ഇവര്‍. ആവേശം ജനിപ്പിക്കുന്ന എന്തോ ഒന്ന് ഇനിയും അപ്പുറം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ചിന്തിക്കുന്നവര്‍. എന്നാല്‍ ശക്തമായ സ്നേഹം കൊണ്ട് ഇവരെ തളച്ചിടാന്‍ സാധിക്കും. അങ്ങനെയുള്ള ഇണയോടെ അസാധാരണമാം വിധം വിശ്വാസത പുലര്‍ത്തുന്നവര്‍ കൂടിയാണിവര്‍.

കാപ്രികോണ്‍ (മകരം രാശി- ഉത്രാടം മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)
ലൈംഗിക ചിന്തകള്‍ വളരെ ശ്രദ്ധയോടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നവരാണ് ഈ രാശിക്കാര്‍. ശരിയായ ഒരു പങ്കാളിയെ കിട്ടുന്നതുവരെ ഇത്തരക്കാര്‍ ഒന്നിനും പോകില്ല. സ്നേഹത്തെ വളരെ ഗൗരവത്തോടെ കാണുന്ന പ്രകൃതക്കാരാണിവര്‍. എന്നാല്‍ 30 വയസ്സുകഴിഞ്ഞാല്‍ ഇവരുടെ പ്രകൃതത്തില്‍ മാറ്റം വരും. സെക്സിനോട് വല്ലാത്ത താത്പര്യം പ്രകടിപ്പിച്ചു തുടങ്ങുന്ന ഇവരെ സംതൃപ്തിപ്പെടുത്താന്‍ ഇണയ്ക്ക് നല്ല അധ്വാനം തന്നെ ചെയ്യേണ്ടി വരും. പ്രായം കൂടുന്തോറും ഇത്തരക്കാരില്‍ സ്നേഹം കുറഞ്ഞു വരും. ഇണയോട് അങ്ങേയറ്റത്തെ വിധേയത്വം പുലര്‍ത്തുമ്പോഴും അസംതൃപ്തി നിറഞ്ഞ ലൈംഗികജീവിതമായിരിക്കും മുന്നോട്ടു പോകുന്തോറും ഉണ്ടാവുക. വിശ്വാസമുള്ള സെക്സ് പങ്കാളികളെ കണ്ടെത്താന്‍ ഇത്തരക്കാര്‍ക്ക് വലിയ മിടുക്കായിരിക്കും. വിവാഹിതരല്ലെങ്കില്‍ പോലും അവരുമായി വര്‍ഷങ്ങളോളം ലൈംഗിക ജീവിതം ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ഇവരുടെ പ്രത്യേകത.

അക്വാറിസ് ( കുംഭം രാശി- അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ ഭാഗം)
ലൈംഗികതയ്ക്ക് സ്വന്തമായ നിര്‍വചനം കണ്ടെത്തുന്നവരാണിവര്‍. തലയ്ക്കകത്ത് സെക്സ് ചിന്തകള്‍ കുത്തിനിറച്ചവരാണിവര്. അതേ സമയം സ്നേഹത്തിന്റെ കാര്യത്തില്‍ ഇവര്‍ എന്നും ധര്മസങ്കടത്തിലായിരിക്കും. എപ്പോഴും യോജിച്ച ഒരു പങ്കാളിക്കായി തിരഞ്ഞു കൊണ്ടേയിരിക്കും. എന്നാല്‍ പലപ്പോഴും കണ്ടെത്തുന്നവര്‍ ഈ രാശിക്കാരുടെ സ്വപ്നങ്ങള്‍ക്ക് യോജിച്ചവരാകില്ല. എന്നാല്‍ തീവ്രമായ സ്നേഹത്തിലെത്തുമ്പോള് ഈ അതൃപ്തി പതുക്കെ അലിഞ്ഞലിഞ്ഞ് ഇല്ലാതാകും. മനസ്സില്‍ വളരെയധികം ഇഷ്ടം തോന്നുവരോട് വിശ്വാസവും കൂറും പുലര്‍ത്തും.

പിസ്സിസ് (മീനം രാശി- പൂരുരുട്ടാതി കാല് ഭാഗം, ഉത്രട്ടാതി, രേവതി)
ഇവര്‍ക്ക് സ്നേഹമെന്നാല് സെക്സാണ്. രണ്ടിനെയും വേര്‍തിരിച്ചു കാണില്ല. പ്രേമിക്കുന്നവരോടു പോലും സ്നേഹം പൂര്‍ണമാകണമെങ്കില്‍ സെക്സ് വേണമെന്ന് ആവശ്യപ്പെടാന്‍ ഇവര്‍ക്ക് മടിയൊന്നും ഇല്ല. ഓരോ തവണയും ഇഷ്ടപ്പെട്ടയാളെ കണ്ടെത്തി അയാളാണ് തന്റെ പെര്‍ഫക്ട് പാര്‍ട്ണര്‍ എന്നു ചിന്തിക്കുമെങ്കിലും നിങ്ങളുടെ വഴുക്കുന്ന സ്വഭാവ വിശേഷത കൊണ്ട് എല്ലാം കൈവിടും. നിങ്ങളുടെ ശരീരവും മനസ്സും പങ്കാളിക്കായി അടിയറ വെയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരു മടിയും കാണില്ല. അതേ സമയം മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തത് നിങ്ങളെ നിരാശപ്പെടുത്തുകയും ചെയ്യും. മറ്റാരുടെയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ (പ്രത്യേകിച്ചും നമ്മള് വളരെ കാലം സ്നേഹിച്ചവരെ) എല്ലാ ദുഃഖങ്ങളും കടിച്ചമര്ത്തും.