• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികള്‍ക്ക് പേരിടുമ്പോൾ ശ്രദ്ധിക്കണം... ഈ പേരുകൾ വേണ്ടേ വേണ്ട! സംഖ്യാശാസ്ത്രം പറയുന്നു...

  • By Nithin K

ഒരു വ്യക്തിയുടെ ജീവിതത്തില്‍ അവരുടെ പേരിന് വലിയ സ്വാധീനമാണ് ഉളളത്. ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ ജീവിതവിജയം തന്നെ നിര്‍ണ്ണയിക്കാന്‍ പേരുകള്‍ക്കു കഴിവുണ്ടന്നാണ് ന്യൂമറോളജി പറയുന്നത്. നിരന്തരമായി കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന പേരിലൂടെയാണ് ഒരാളുടെ വ്യക്തിത്വം മറ്റുളളവര്‍ സങ്കല്‍പ്പിക്കുന്നതും തിരിച്ചറിയുന്നതും. സ്വഭാവം, ആകാരം, ഇമേജ് എല്ലാം പേരിലൂടെയാണ് അറിയപ്പെടുന്നത്. ചുറ്റുമുളളവര്‍ ആവര്‍ത്തിച്ചു വിളിച്ച് ഉറപ്പിക്കുന്ന പേര് വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് പറയപ്പെടുന്നു.

സ്ഥിരമായി ആവര്‍ത്തിച്ച് വിളിക്കുന്നതോടെ ഒരാളുടെ പേര് അയാളില്‍ വൈബ്രേഷന്‍ ഉണ്ടാക്കുമെന്നും ന്യൂമറോളജി പറയുന്നു. ഈ വൈബ്രേഷന്‍ പോസിറ്റിവോ നെഗറ്റിവോ ആയ ഊര്‍ജ്ജത്തെ പ്രധാനം ചെയ്യാന്‍ സഹായിക്കുന്നു. വ്യക്തിയുടെ ജീവിതകാലം മുഴുവനും അയാളെ പ്രതിനിധാനം ചെയ്യുന്ന പേര് മരണശേഷവും ആ വ്യക്തിയെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയുളള പേരിന് വലിയ സ്ഥാനമാണ് ആസ്‌ട്രോളജിയും നല്കുന്നത്. ശൈശവത്തില്‍ നാമകരണ ചടങ്ങിലൂടെയാണ് പേര് ഒരാളുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത്.

ഏതൊക്കെ പേരുകളാണ് നല്ലത്?

ഏതൊക്കെ പേരുകളാണ് നല്ലത്?

നക്ഷത്രവും രാശിയും നോക്കി പേരിടുന്നത് ആസ്‌ട്രോളജി പ്രകാരം നല്ലതാണ്. ഭാരതിയ വിധിപ്രകാരം ആണ്‍കുട്ടികള്‍ക്ക് തേജസുളള പേരിടണമെന്നാണ് പറയുന്നത്. ഇതുപ്രകാരം ധീരതയും ഐശ്വര്യവും ഉളള പേരുകളാണ് ആണ്‍കുട്ടികള്‍ക്ക് ഉത്തമം. ശുഭകരമായ പേരുകളാവണം പെണ്‍കുട്ടികള്‍ക്കായി തിരഞ്ഞെടുക്കേണ്ടത്. ദീര്‍ഘസ്വരത്തില്‍ അവസാനിക്കുന്ന പേരുകള്‍ ചെറുതും അര്‍ത്ഥപൂര്‍ണ്ണവും ആയിരിക്കണം. ധാരാളം അക്ഷരങ്ങള്‍ ഉളള പേരുകളെക്കാള്‍ നല്ലത് കുറച്ച് അക്ഷരങ്ങളുളളതും കേള്‍ക്കുമ്പോള്‍ ഇമ്പം ഉളളതും ആവണം പേര് എന്നാണ് ആസ്‌ട്രോളജി പറയുന്നത്. ന്യൂമറോളജി പ്രകാരം ഒരാളുടെ പേര് അര്‍ത്ഥപൂര്‍ണ്ണമായിരിക്കണം.

പേരിന് അർഥം വേണം

പേരിന് അർഥം വേണം

അര്‍ത്ഥമില്ലാത്ത പേരുകള്‍ സംഖ്യശാസ്ത്രത്തില്‍ അംഗീകരിക്കപ്പെടുന്നില്ല. എന്നാല്‍ ചെറിയ പേരുകള്‍ക്കൊപ്പം വലിയപേരുകളും സംഖ്യാശാസ്ത്രത്തില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. ആദ്യത്തേത് ഉപയോഗിക്കാന്‍ എളുപ്പമാണെങ്കില്‍ രണ്ടാമത്തേത് പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വലിയ പേരുകള്‍ ചെറുതാക്കി ഉപയോഗിക്കുന്നതിലാണ്. വലിയപേരുകളെ ഷോര്‍ട്ടാക്കുമ്പോഴും നിക്ക് നെയിം ആക്കുമ്പോഴുമാണ് പ്രശ്‌നം ഉണ്ടാകുന്നത്. ഒരാളുടെ വലിയപേര് സൗകര്യാര്‍ത്ഥം ചുരുക്കുമ്പോള്‍ കിട്ടുന്ന അക്ഷരങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ മോശമായതോ, തമാശകലര്‍ന്നതോ, ദൗര്‍ഭാഗ്യകരമായതോ ആയ അര്‍ത്ഥത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ ആ പേര് വ്യക്തിയുടെ ഉന്നമനത്തെത്തന്നെ മോശമായി ബാധിക്കുമെന്ന് സംഖ്യാശാസ്ത്രം പറയുന്നു.

ഈ പേരുകള്‍ ഒഴിവാക്കാം

ഈ പേരുകള്‍ ഒഴിവാക്കാം

ഗ്യാരി എബ്രഹാം സ്റ്റിഫന്‍ എന്ന പേര് ഇംഗ്ലിഷിലെഴുതുമ്പോള്‍ അതിന്റെ ഷോര്‍ട്ട് ഫോം GAS എന്നാവും. ഇത്തരം പേരുകള്‍ ഒഴിവാക്കണം . കുട്ടികള്‍ക്ക് ചരിത്രപുരുഷന്മാരുടെ പേരുകള്‍ നല്‍കുമ്പോള്‍ അവരുടെ ജീവിതവും പരിഗണിക്കണം. ധീരന്മാരാണെങ്കിലും ദയനിയവും നിര്‍ഭാഗ്യകരമായ ജീവിതാന്ത്യം ഉണ്ടായിട്ടുളള വീരപുരുഷന്മാരുടെ പേരുകള്‍ ഒഴിവാക്കണമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. പ്രശസ്തരുടെ പേരിടുമ്പോഴും കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമ്മര്‍ദ്ദംകൂടി ഓര്‍ക്കേണ്ടതായിട്ടുണ്ട്. ഗണിതശാസ്ത്രത്തില്‍ മോശമായകുട്ടിക്ക് പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്റെ പേരാണ് ഉളളതെങ്കില്‍ ക്ലാസ്മുറികളില്‍ ആ കുട്ടി നേരിടേണ്ടി വരുന്ന പരിഹാസം ഊഹിക്കാവുന്നതാണ്.

നെഗറ്റീവ് എനർജി വേണ്ട

നെഗറ്റീവ് എനർജി വേണ്ട

സിനിമാനടനോടോ സംഗീതജ്ഞനോടോ ഉളള ആരാധന കുട്ടിയിലൂടെ പ്രകടമാക്കുന്നതും, ഭംഗികുറവുളള കുട്ടിക്ക് സൗന്ദര്യത്തെക്കുറിക്കുന്ന പേരുകള്‍ ഇടുന്നതും അവരെ സമ്മര്‍ദ്ദത്തിലാക്കും. നെഗറ്റിവ് ഊര്‍ജ്ജമാണ് ഇതിലൂടെ ജീവിതത്തിലുടനീളം ഉണ്ടാക്കുന്നത്. ഏകാധിപതികളുടെ പേര് കുട്ടികള്‍ക്ക് നല്‍കുന്നതും നല്ലതല്ല. ഒരു പേരില്‍ O,N എന്നി അക്ഷരങ്ങള്‍ അടുത്തടുത്തായി വരുന്നത് നല്ലതാണ്. പോസിറ്റിവ് എനര്‍ജിയാണ് ഇതിലൂടെ വ്യക്തിക്ക് ലഭിക്കുന്നത്. എന്നാല്‍ പേരില്‍ N,O എന്നി അക്ഷരങ്ങള്‍ അടുത്തടുത്തായി വരുന്നതെങ്കില്‍ ഫലം മോശമായിരിക്കും എന്ന് ന്യൂമറോളജി പറയുന്നു. നോ എന്ന നിഷേധാത്മക അര്‍ത്ഥം വരുന്നതിനാല്‍ നെഗറ്റിവ് ഊര്‍ജ്ജമാണത്രെ ഇത് വ്യക്തിയില്‍ ഉണ്ടാക്കുന്നത്.

പേരിൽ എന്തിരിക്കുന്നു?

പേരിൽ എന്തിരിക്കുന്നു?

WAR എന്ന മൂന്നക്ഷരങ്ങള്‍ ഒരാളുടെ പേരില്‍ അടുപ്പിച്ചു വന്നാല്‍ മോശം ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. വ്യക്തിയുടെ ജീവിതം സമ്മര്‍ദ്ദം നിറഞ്ഞതും സംഘര്‍ഷഭരിതവും ആയിരിക്കും. ഇവരുടെ ജീവിതം സഹിഷ്ണുത കുറഞ്ഞതും തര്‍ക്കങ്ങള്‍ നിറഞ്ഞതും ആയിരിക്കാനാണ് സാധ്യതകൂടുതല്‍. VIN എന്ന ക്രമത്തില്‍ പേരിലെ അക്ഷരങ്ങള്‍ വരുന്നത് ന്യൂമറോളജി പ്രകാരം നല്ലതാണ്. വിന്‍ എന്ന അര്‍ത്ഥത്തില്‍ നേട്ടങ്ങളെയാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ ഊര്‍ജ്ജമാവും ഈ പേര് ഇവരില്‍ ഉണ്ടാക്കുന്നത്. മഹാ എന്നു തുടങ്ങുന്ന പേരും ന്യൂമറോളജിപ്രകാരം വളരെനല്ലതാണ്. മഹത്തായത് എന്ന അര്‍ത്ഥം വരുന്നതിനാല്‍ ജീവിതവിജയമാണ് ഈ പേരിന്റെ ഉടമകള്‍ക്ക് ലഭിക്കുന്നത്.

പേരുകള്‍ക്ക് പിന്നിൽ

പേരുകള്‍ക്ക് പിന്നിൽ

പേരില്‍ ER എന്നീ അക്ഷരങ്ങള്‍ ഒരുമിച്ചു വരുന്നത് സംഖ്യാശാസ്ത്രപ്രകാരം നല്ലതല്ല. എറര്‍ എന്നാണത്രെ ഇതിലൂടെ അര്‍ത്ഥം വരുന്നത്. NAഎന്ന അക്ഷരങ്ങള്‍ ഒരു പേരില്‍ തന്നെ ആവര്‍ത്തിച്ചു വരുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്നാണ് വിശ്വാസം. SAD എന്നു വരന്നതും ഒഴിവാക്കണമെന്നാണ് ന്യൂമറോളജി പറയുന്നത്. സങ്കടങ്ങളും ദുരിതങ്ങളും വരാനുളള സാധ്യതയാണ് പറയപ്പെടുന്നത്. സദ്ദാംഹുസൈന്റെ പേരാണ് സംഖ്യാശാസ്ത്രം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. കാന്ത്(kanth) എന്ന പേര് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഉദാഹരണം രജനികാന്ത്. ക്യാന്‍ എന്നാണ് ന്യുമറോളജി ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.

കുട്ടികളെ ബുദ്ധിമുട്ടിക്കരുത്

കുട്ടികളെ ബുദ്ധിമുട്ടിക്കരുത്

HAN എന്ന അക്ഷരങ്ങള്‍ ചേര്‍ന്നു വരുന്നതും സംഖ്യാശാസ്ത്ര പ്രകാരം നല്ലതാണ്. LO, NO, OO, SO, MAD, END, ILL, DI, DHI, എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നു വരുന്നതും ഒഴിവാക്കണം. ഈ വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ നെഗറ്റിവ് വൈബ്രേഷന്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഉകാരത്തില്‍ അവസാനിക്കുന്ന പേരുകള്‍ ഓമനത്തം ഉളളതാണെങ്കിലും അവ സംഖ്യാശാസ്ത്രപ്രകാരം വ്യക്തികള്‍ക്ക് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. ഉച്ചരിക്കാന്‍ പ്രയാസമുളള പേരുകളും ഒഴിവാക്കണം. തന്റെ കുട്ടിയുടെ പേര് പ്രത്യേകത ഉളളതാവണമെന്ന നിര്‍ബന്ധത്തിലാവും ഇത്തരംപേരുകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഭാവിയില്‍ കുട്ടി നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരിക്കും.

പേരിൽ മാത്രമല്ല കാര്യം

പേരിൽ മാത്രമല്ല കാര്യം

ഇത്തരം പേരുകള്‍ കുട്ടികളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കാനും അവരെ അന്തര്‍മുഖരാക്കാനും ഇടയുണ്ട്. ഉച്ചാരണവും സ്‌പെല്ലിംഗും തമ്മില്‍ വലിയ പൊരുത്തക്കേടുളള പേരും ഒഴിവാക്കണം. എന്നാല്‍ ഒരാളുടെ നാമം അയാളുടെ ഇഷ്ടത്തിലല്ല സ്വന്തമാകുന്നത് അതിനാല്‍തന്നെ പേരിനല്ല പ്രവര്‍ത്തിയിലാണ് ഒരാളുടെ വിജയം നിശ്ചയിക്കുന്നതെന്നാണ് പേരിലെ സംഖ്യാശാസ്ത്രത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ആത്മവിശ്വാസമാണ് വിജയം നിശ്ചയിക്കുന്നതെന്നും കേവലം പേരിലെ മാറ്റം കൊണ്ടു മാത്രം ജീവിതവിജയം ഉണ്ടാകുന്നില്ല എന്നുമാണ് ഇവരുടെ അഭിപ്രായം.

എസ്എസ്എൽസി പരീക്ഷാഫലം 2018; 97.84 ശതമാനം വിജയം, ഏറ്റവും വേഗത്തിൽ ഇവിടെ ഫലമറിയാം...

English summary
Consider these things while selecting a name for your baby.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more