പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ശുഭകരമായ വാരമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കും. തൊഴില്‍ അസ്വസ്ഥതകള്‍ കുറയും. ദുര്‍വ്യയം നിയന്ത്രിക്കണം. ഏതു കാര്യത്തില്‍ ഇടപെടുമ്പോവും അല്പം ശ്രദ്ധിക്കണം. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - തീര്‍ഥയാത്ര പോകാനാകും. അധ്വാനശേഷി കൂടും. ക്രയവിക്രയം ലാഭകരമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ബിസിനസ്സുകാര്‍ അല്പം ശ്രദ്ധിക്കണം. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ജോലിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഭദ്രത ഉണ്ടാകും. കര്‍മരംഗത്തു കൂടുതല്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ജനാനുകൂല്യം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ജനപ്രീതി ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. ഉറച്ച തീരുമാനങ്ങള്‍ ഗുണം ചെയ്യും. വ്യാപാരരംഗത്തു മാറ്റങ്ങള്‍ വരുത്തും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ലഘുവായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. മനഃസമാധാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കാര്യസാധ്യത ഉണ്ടാകും. വ്യവസായികള്‍ക്കു ശുഭകരമായ വാരമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. പൊതുരംഗത്തു പ്രശസ്തി ആര്‍ജിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. പൂര്‍വികസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - തൊഴില്‍ പ്രതിസന്ധികള്‍ നീങ്ങും. ദാമ്പത്യസുഖം ഉണ്ടാകും. ചെറുയാത്രകള് വേണ്ടിവരും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. ശത്രുക്കളുടെ ഉപദ്രവം ശക്തിപ്പെടും. പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭതടസ്സങ്ങളുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. ബിസിനസ്സില്‍ പുരോഗതി കൈവരിക്കും. കൃത്യനിഷ്ഠ കുറയും. ആരോഗ്യക്ലേശം ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി, കുടുംബസുഖം എന്നിവ ഉണ്ടാകും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. കലാകാരന്മാര്ക്കു പ്രശസ്തി വര്‍ധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അശ്രദ്ധകാരണം അപകടങ്ങള്‍ പറ്റും. യാത്രാവേളകളില്‍ നഷ്ടങ്ങളുണ്ടാകാം. തൊഴില്‍ക്ലേശം ഉണ്ടാകും. ഉപരിപഠനത്തിന് ആഗ്രഹിക്കു ന്നവര്‍ക്ക് അവസരം ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തി ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കര്‍മ്മരംഗത്തു പുതിയ മാറ്റങ്ങള്‍ വരുത്തും. ദാമ്പത്യപ്രശ്നങ്ങള്‍ തീരും. അപ്രതീക്ഷത അനുഭവങ്ങള്‍ ഉണ്ടാകും. ഔഷധസേവകൊണ്ടു ഗുണം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബാംഗങ്ങളുമൊത്തു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വ്യാപാരരംഗം വിപുലീകരിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ദേഹാസ്വസ്ഥതകള്‍ കുറയും. കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. പുതിയ ജോലി കിട്ടാനിടയുണ്ട്. യുവജന ങ്ങള്‍ക്കു നല്ല വിവാഹാലോചനകള്‍ വരും. പ്രതിസന്ധികളില്‍ ഉറച്ച തീരുമാനം എടുക്കേണ്ടിവരും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. ശത്രുക്കളെ സമര്‍ത്ഥമായി നേരിടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ശത്രുക്കളെ നേരിടാന്‍ പ്രയാസപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള ശ്രദ്ധ കുറയും. വാക്കുപാലിക്കാന്‍ കഴിയില്ല. സ്വതന്ത്രമായ തൊഴില്‍മേഖല കണ്ടെത്തും. ഉന്നതവ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്ക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസ്സിന്റെ ആധി വര്‍ധിക്കും. പങ്കുകച്ചവടം ലാഭകരമാകില്ല. ഭാരിച്ച കാര്യങ്ങള്‍ ഏറ്റെടുക്കും. ഉപരിപഠനസാധ്യത ഉണ്ടാകും. ഉത്തരവാദിത്തബോധത്തോടെ പെരുമാറും. സാമ്പത്തിക പ്രയാസങ്ങള്‍ തീരും. കാര്‍ഷിക ആവശ്യത്തിനായി പണം ചെലവഴിക്കും.
-
സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി, മത്സര പരീക്ഷകളില്‍ വിജയ സാധ്യത, വിഷുദിനഫലം -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications