ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കും, അര്‍ഹതയുള്ള പണം ലഭിക്കും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നാൾഫലം
മേടം - സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.
ഇടവം - വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും.സകലകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്. മധ്യാഹ്നശേഷം ഗുണകരം.
മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മന:സമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

കര്‍ക്കടകം - മാതാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സാമ്പത്തികപ്രശ്‌നങ്ങള്‍ വര്‍ധിക്കും. മനോധൈര്യം കൈവെടിയരുത്. സഹോദരാനുകൂല്യം ഉണ്ടാകും. മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും.
ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.
കന്നി - കാര്‍ഷികരംഗത്തു മാറ്റങ്ങള്‍. പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കില്ല. അസ്വസ്ഥതകള്‍ വര്‍ധിക്കും. മംഗളകര്‍മ്മങ്ങളില്‍ ഭാഗമാവും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികം സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കൂടുതല്‍ ഉന്നതസ്ഥാനത്തേക്ക് മാറ്റമുണ്ടാകുന്നതാണ്.
തുലാം - എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

വൃശ്ചികം - വാക്‌സാമര്‍ഥ്യം ഉണ്ടാകും. ജോലിമാറ്റം ഗുണം ചെയ്യും. ദൂരയാത്രകള്‍ സുഖകരമാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മധ്യാഹ്നം കഴിഞ്ഞാല്‍ വളരെ ശ്രദ്ധിക്കുക.
ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും.
മകരം - എതിര്‍പ്പുകളെ അതിജീവിക്കും. ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കും. അര്‍ഹതയുള്ള പണം ലഭിക്കും. ഭൂസ്വത്ത് അധീനതയിലാവും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സാധിക്കും. സായാഹ്നത്തോടെ മാറ്റമുണ്ടാകും.
കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.
മീനം - അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മനഃസമാധാനം ഉണ്ടാകും. കുടുംബവുമൊത്തു യാത്രകള്‍ പോകും. വിദേശ തൊഴില്‍ ലഭിക്കും. സര്‍വ്വകാര്യ പ്രതിബന്ധം, വിവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ കാണുന്നു. മധ്യാഹ്നത്തോടെ ഗുണകരമായ മാറ്റമുണ്ടാകും.












Click it and Unblock the Notifications