ചെലവുകള്‍ കൂടും, വീട്ടില്‍നിന്നു മാറിത്താമസിക്കും, നല്ല വിവാഹാലോചനകള്‍ വരും, ടെസ്റ്റില്‍ ഉന്നതവിജയം, നാൾഫലം
മേടം - വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. കലാപരമായ താല്‍പര്യം ഉടലെടുക്കും. ദീര്‍ഘനാളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.
ഇടവം - വ്യവഹാരങ്ങളില്‍ തീരുമാനമാകും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. യാത്രകള്‍ ക്ലേശകരം. വീടുവിട്ടു നില്‍ക്കും. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.
മിഥുനം - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സന്താനങ്ങളാല്‍ മനഃസമാധാനക്കുറവ് അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വന്നു ചേരും. കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

കര്‍ക്കടകം - ദൈവാനുകൂല്യം ഉണ്ടാകും. സാഹസപ്രവൃത്തികള്‍ അപകടകരമാകും. കാര്യസാധ്യം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. കളത്രപുത്രാദികള്‍മൂലം സന്തോഷിക്കും. ധനനഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ഭാടം കുറയ്ക്കണം.
ചിങ്ങം - അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹനത്തില്‍ സൂക്ഷിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും.
കന്നി - ചെലവിനങ്ങള്‍ കുറയ്ക്കണം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. നല്ല പേരു സമ്പാദിക്കും. പ്രയാസങ്ങള്‍ കുറയും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും.
തൂലാം - സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് ഔഷധസേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

വൃശ്ചികം - കൃഷിയില്‍ ശ്രദ്ധ കുറയരുത്. വ്യവസായികള്‍ക്കു പൊതുവേ നല്ല സമയം. ഉദ്യോഗക്കയറ്റം തടയപ്പെടും. വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിട വരും. കര്‍മ്മരംഗത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും.
ധനു - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.
മകരം - ചെലവുകള്‍ കൂടും. വീട്ടില്‍നിന്നു മാറിത്താമസിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും. നല്ല കര്‍മങ്ങള്‍ അനുഷ്ഠിക്കണം. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്താനലബ്ധിക്കായി കാര്‍ത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.
കുംഭം - സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും.
മീനം - ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി അന്വേഷകര്‍ക്കു തൊഴില്‍ ലഭിക്കും. നല്ല വിവാഹാലോചനകള്‍ വരും. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.












Click it and Unblock the Notifications