പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും, അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും, മക്കള്‍ കാരണം ദുഃഖിക്കും, നാൾഫലം
മേടം - പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.
ഇടവം - ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും.
മിഥുനം - മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും. അനാവശ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ആഢംബര വസ്തുക്കളില്‍ താത്പര്യം കൂടും. ആരാധനാലയങ്ങള്‍ക്ക് ധനസഹായം ചെയ്യും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.
കര്‍ക്കടകം - ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. യാത്രകള്‍ ആവശ്യമാകും. പരീക്ഷാദികളില്‍ വിജയ സാദ്ധ്യത. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.

ചിങ്ങം - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാതെ സൂക്ഷിക്കണം.
കന്നി - ധര്‍മപ്രവര്‍ത്തികള്‍ ചെയ്യും. പ്രസിദ്ധി ഉണ്ടാകും. ആരോഗ്യ സംതൃപ്തിയുണ്ടാകും. പുതിയ വാഹനം വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയം.
തുലാം - ഗൃഹത്തില്‍ നിന്നും വിട്ടു നില്ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.
വൃശ്ചികം - കൃത്യനിഷ്ഠ ഉണ്ടാകും. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. കുടുംബജീവിതം തൃപ്തികരമാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങളുണ്ടാകും.

ധനു - പ്രണയബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിയുണ്ടാകും. വിവാദപ്രശ്നങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ലോഹങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
മകരം - ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും. മുന്‍കോപം പ്രതിസന്ധികള്‍ സൃഷ്ടിക്കും. വിദേശാവസരങ്ങള്‍ ലഭിക്കും. ഉന്നത സ്ഥാനലബ്ധിയുണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും.
കുംഭം - പല വിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആത്മാര്ത്തമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. ഉദ്യോഗസംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും.
മീനം - കൃഷിലാഭം പ്രതീക്ഷിക്കാം. നേതൃഗുണം, ആരോഗ്യം ഉണ്ടാകും. ജീവിതം ഐശ്വര്യപൂര്‍ണമാകും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
-
ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ തടസ്സം, മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, നാൾഫലം -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications