സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാൻ സാധ്യത, വിദേശത്തുള്ളവരില്‍ നിന്ന് സഹായം, നാൾഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - തീര്‍ത്ഥയാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാവും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അകല്‍ച്ചയിലുള്ളവരോട് അടുത്തിടപഴകാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. ജീവിതപങ്കാളിക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയ്ക്കു സാധ്യതയുണ്ട്.
മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകും. ആരോഗ്യകാര്യത്തില്‍ വിട്ടു വീഴ്ച കാണിക്കരുത്. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്തു വയ്ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. മക്കളുടെ കാര്യങ്ങളില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നില്ക്കുന്ന ദമ്പതികള്‍ സ്വരച്ചേര്‍ച്ചയിലാവും. മാതാവിന് അല്പം അരിഷ്ടമുള്ള കാലമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കുറയും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - സ്വയം തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സങ്ങളനുഭവിക്കും. മാന്യതയും അന്തസ്സും നിലനിര്‍ത്താന്‍ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങള്‍ വര്‍ധിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ആലോചനാശേഷി വര്‍ധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. വിദേശത്തുള്ളവ രില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - മുന്‍കോപം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കണം. ബാഹ്യപ്രേരണകളെ നിഷ്പ്രയാസം അതിജീവിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ പ്രവൃത്തിമേഖലകള്‍ തുടങ്ങുന്നതിനുള്ള വേണ്ടതായ കാര്യങ്ങള്‍ ചെയ്യും. സ്വന്തം നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - പ്രവര്‍ത്തനമേഖലയില്‍ നിന്നു സാമ്പത്തികലാഭം ഉണ്ടാവും. കര്‍മരംഗത്തു ചെറിയ തോതില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. വീടിന്റെ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കും. ദേവാലയ ദര്‍ശനത്തിന് അവസരം ഉണ്ടാവും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുപ്രവര്‍ത്തകര്‍ക്കു മികവ് കുറയും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും. ഭയഭക്തിബഹുമാനം നിലനിര്‍ത്തി പെരുമാറും. ക്ഷമാശീലം കുറയും. ബന്ധങ്ങളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാവും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ജീവിതപങ്കാളിക്ക് ഉയര്‍ച്ച ഉണ്ടാകുന്ന കാലഘട്ടമാണ്. സന്താനങ്ങള്‍ക്ക് ഉത്തരവാദിത്തബോധം വര്‍ധിക്കും. സഹോദരന്മാരോട് അഭിപ്രായ വ്യത്യാസം വ്യത്യാസം വര്‍ധിക്കും. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ലഭിക്കും. പ്രിയ ജനങ്ങളുടെ ആനുകൂല്യം കുറയുന്നതുപോലെ തോന്നും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും. തര്‍ക്കങ്ങള്‍ ഫലപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും. സംഘടിതമായ പ്രവര്‍ത്തനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കു സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ചില കാര്യങ്ങള്‍ക്കു മറ്റുള്ളവരില്‍നിന്ന് നിര്‍ബന്ധം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുഭവജ്ഞരുടെ സഹായ തേടും. ആത്മനിയന്ത്രണത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴയും. പഠനം പുനരാരംഭിക്കാന്‍ തീരുമാനിക്കും. നല്ല ചില അവസരങ്ങള്‍ ശ്രദ്ധിക്കാതെ പോകാനിടയുണ്ട്.
-
വിദേശയാത്രയ്ക്ക് തടസ്സം, വേണ്ടപ്പെട്ടവരുടെ വേർപാട് മൂലം ദുഃഖം, ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍, നാൾഫലം -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
മിഥുനം രാശി: പത്താം ഭാവത്തിൽ ശനിയും ശുക്രനും, കഠിനാധ്വാനത്തിന് ഫലം, അനാവശ്യ ചിലവ് വേണ്ട -
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും












Click it and Unblock the Notifications