ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്ടസിദ്ധി, ഈ നാളുകാർക്ക് ശുക്രനുദിച്ചു, പ്രണയ സാഫല്യവും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/6)
ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ക്രമേണ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്ടസിദ്ധി, നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുക തുടങ്ങിയ ഗുണഫലങ്ങള്‍ നിശ്ചയമായും ഉണ്ടാകും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
പലതരത്തിലുള്ള അസ്വസ്ഥത കള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത. സന്താനഗുണം ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പ്രണയ സാഫല്യമുണ്ടാകും.
മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)
നൂതന സംരംഭങ്ങളുടെ തുടക്കം, കാര്യസിദ്ധി, കര്‍മഗുണം, സന്തോഷം, യാത്രാഗുണം ഇവയുണ്ടാകും. അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മധ്യാഹ്നശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സകലകാര്യ വിജയം, ബഹുമതി, കീര്‍ത്തി, അംഗീകാരം, ബന്ധുസമാഗമം, ധനസമൃദ്ധി ഇവ ഫലം. ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) -
ദീര്‍ഘനാളായി ചിന്തിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനു സാധിക്കും. ബന്ധുഗുണം ഉണ്ടാകും. ഉദരവൈഷമ്യം, അനാരോഗ്യം, ധന നഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം. ഉച്ച കഴിഞ്ഞാല്‍ ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വിവാഹ തീരുമാനത്തിലെത്തും. അംഗീകാരം, മനഃസന്തോഷം ഇവ ഫലം. അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
കാര്യതടസ്സം ഉണ്ടാകും. യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും ഇടയാകും. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനു സാധ്യത. പൊതുവെ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത ധനാഗമം, സുഹൃത്സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി. കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതികൂലമായ സമയമാണ്. പലവിധ തടസ്സങ്ങളും, ദൗര്‍ഭാഗ്യവും, തൊഴില്‍രംഗത്ത് അസ്വസ്ഥതകളും, ശത്രുശല്യവും ഫലം. സര്‍വ്വകാര്യവിജയം, ധനപരമായ നേട്ടങ്ങള്‍, ബന്ധുസമാഗമം ഇവ ഫലമാകുന്നു. യാത്രാവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
വ്യാപാരരംഗത്ത് പുരോഗതി, കുടുംബശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, നൂതന ഗൃഹനിര്‍മ്മാണം ഇവ ഫലം. അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്ടം, അലച്ചില്‍, യാത്രാക്ലേശം, കാര്യപരാജയം ഇവ ഫലമാകുന്നു. പ്രണയസാഫല്യമു ണ്ടാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
മുന്‍കോപം നിമിത്തം അബദ്ധത്തിനു സാധ്യത. സര്‍വ്വകാര്യതടസ്സം, ധനനഷ്ടം, മനോമാന്ദ്യം ഇവ കാണുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമായിത്തീരും. ധനസമൃദ്ധി കൈവരിക്കും. കര്‍മ്മരംഗത്ത് തീര്‍ത്തും ഗുണാത്മകമായ മാറ്റങ്ങള്‍ വന്നു ചേരും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
തൊഴില്‍രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, ധനനേട്ടം. അപ്രതീക്ഷിത കാര്യതടസ്സം, സാമ്പത്തിക നഷ്ടങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണപരമായ മാറ്റങ്ങള്‍ വരും.












Click it and Unblock the Notifications