സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും, പ്രണയ സാഫല്യമുണ്ടാകും, ഉയര്‍ന്ന സ്ഥാനപ്രാപ്തി, നാൾഫലം
മേടം- സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പ്രണയ സാഫല്യമുണ്ടാകും.
ഇടവം - ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മധ്യാഹ്നശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.
മിഥുനം- പരിശ്രമത്തിനുള്ള ഫലം കിട്ടിത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക. മുന്‍കോപം ഉപേക്ഷിക്കണം. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത. ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു.

കര്‍ക്കടകം - ദാമ്പത്യജീവിതം ശോഭനമായിരിയ്ക്കും. വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക് രോഗസാധുത കാണുന്നു. അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം.
ചിങ്ങം- തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്. സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനഗുണം ഉണ്ടാകും. പൊതുവെ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം.
കന്നി - നൂതനഗൃഹനിര്‍മ്മാണം സാധ്യമാകും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പല തടസ്സത്തിനും സാധ്യത കാണുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും. കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്.
തുലാം - ചെറുയാത്രകള്‍ ആവശ്യമായി വരും. സര്‍വ്വകാര്യ വിജയം, പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്ടം, അലച്ചില്‍, യാത്രാക്ലേശം, കാര്യപരാജയം ഇവ ഫലമാകുന്നു. പ്രണയസാഫല്യമുണ്ടാകും.

വൃശ്ചികം - കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം. ഉദരവൈഷമ്യം, അനാരോഗ്യം, ധന നഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം. ഉച്ച കഴിഞ്ഞാല്‍ ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.
ധനു - സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. മാതാവിന് രോഗസാധ്യത കാണുന്നു. ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്ടസിദ്ധി, നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുക തുടങ്ങിയ ഗുണഫലങ്ങള്‍ നിശ്ചയമായും ഉണ്ടാകും.
മകരം- ദീര്‍ഘവീക്ഷണത്തോടുകൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് താല്‍പര്യം കൂടും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വല്ലാതെ അസ്വസ്ഥതപ്പെടും. സര്‍വ്വകാര്യവിജയം, ധനപരമായ നേട്ടങ്ങള്‍, ബന്ധുസമാഗമം ഇവ ഫലമാകുന്നു. യാത്രാവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക.
കുംഭം- അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമായിത്തീരും. ധനസമൃദ്ധി കൈവരിക്കും. കര്‍മ്മരംഗത്ത് തീര്‍ത്തും ഗുണാത്മകമായ മാറ്റങ്ങള്‍ വന്നു ചേരും.
മീനം - സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെ ക്കുറിച്ച് ഓര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ബന്ധുഗുണം ഉണ്ടാകും. അപ്രതീക്ഷിത കാര്യതടസ്സം, സാമ്പത്തിക നഷ്ടങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണപരമായ മാറ്റങ്ങള്‍ വരും.












Click it and Unblock the Notifications