Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം, ഇനിയെന്ത് വേണം?

മേടം - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ഇടവം - യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്തുക്കള്‍ വാങ്ങും. കടം വീട്ടാന്‍ കഴിയും. സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.

മിഥുനം - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

Today Horoscope in Malayalam

കര്‍ക്കടകം - ജീവിതനിലവാരം മെച്ചപ്പെടും. നഷ്ടവസ്തു തിരികെ ലഭിക്കും. ശ്രേയസ്‌കരമായ വാരമാണ്. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച ഉണ്ടാകു ന്നതാണ്.

ചിങ്ങം - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.

കന്നി - അസുഖങ്ങള്‍ വര്‍ധിക്കും. അന്യദേശയാത്ര തടസ്സപ്പെടും. ബിസിനസ്സ് പുരോഗതി കുറയും. കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള്‍ ഇവ ഫലം. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

തുലാം - വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം - അശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കരുത്. മനഃസമാധാനം കുറയും. കര്‍മ രംഗത്തു വീഴ്ച സംഭവിക്കും. അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം.

ധനു - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.

മകരം - കച്ചവടലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുക. സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി, ധനനഷ്ടം ഇവ ഫലം.

കുംഭം - പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുകൈകാര്യം ചെയ്യണം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മീനം - പ്രണയകാര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികമേന്മ ഉണ്ടാകും. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയും. കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+