Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം മെച്ചപ്പെടും. വരുമാനത്തില്‍ കുറവ് അനുഭവപ്പെടും. മേലധികാരികളെ തൃപ്തിപ്പെടുത്താന്‍ വിഷമിക്കും. കോടതിവിധികള്‍ നുകൂലമാകാന്‍ സാധ്യതയുണ്ട്. അകൃത്യങ്ങള്‍ ചെയ്യരുത്.

Daily Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - നിവേദനങ്ങള്‍ മാനിക്കപ്പെടും. പൂര്‍വിക വസ്തുവകകള്‍ അധീനതയിലാവും. ബിസിനസ് വിപുലീകരിക്കും. പൊതുവേ ധനാഗമം കുറയും. വിരോധികള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. യാത്രകള്‍ മാറ്റിവയ്ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - വ്യാപാരത്തില്‍ ലാഭം കുറയും. കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടും. പുതുതായി ജോലിയില്‍ പ്രവേശിക്കും. കൃഷിയില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. മേലധികാരികള്‍ ഉദാരമായി പെരുമാറും. കുടുംബശ്രേയസ്സുണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വേണ്ടത്ര ശരീരസുഖം ഉണ്ടാകില്ല. പൊതുവേ മേന്മ കുറയുന്ന വാരമാണ്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം. ചില പ്രധാനപ്പെട്ട എഴുത്തുകള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - നല്ല കാര്യങ്ങള്‍ക്കു പണം ചെലവഴിക്കും. പൊതുവേ ബിസിനസ്സ് ലാഭകരമാകും. വിലകൂടിയ വസ്തുവകകള്‍ വാങ്ങും. ഗൃഹനിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. സന്താന ശ്രേയസ്സ് വര്‍ധിക്കും. ഉന്നത വ്യക്തികള്‍മൂലം പല നേട്ടങ്ങളും ഉണ്ടാകും.

Daily Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - രാഷ്ട്രീയരംഗത്തു പല നേട്ടങ്ങളുമുണ്ടാകും. തൊഴില്‍രംഗത്തു പുതിയ ചുമതല ഏറ്റെടുക്കും. പുതിയ വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും. മനസ്സ് പല കാരണങ്ങളാലും അസ്വസ്ഥമാകും. കൃഷി ലാഭകരമാകില്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വേണ്ടത്ര ആലോചിക്കാതെ പ്രവര്‍ത്തിക്കരുത്. ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ടി വരും. തര്‍ക്കങ്ങളില്‍ ഇടപെടരുത്. വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടി വരും. ഭാര്യയ്ക്കു ലഘുവായ അസുഖങ്ങളുണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാന്‍ കഴിയില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ദൂരയാത്ര ക്ലേശകരമാകും. വിദ്യാപുരോഗതിയുണ്ടാകും. ശത്രുക്കള്‍ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഭൂമിയില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. തൊഴില്‍രഹിതര്‍ ജോലിയില്‍ പ്രവേശിക്കും. ഏകാധിപത്യ പ്രവണത പ്രദര്‍ശിപ്പിക്കും. കോടതിവിധികള്‍ സന്തോഷിപ്പിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സര്‍വീസില്‍ സ്ഥിരീകരണം ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സമ്പത്തും മാന്യതയും വര്‍ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - തര്‍ക്കങ്ങള്‍ പരിഹരിക്കും. കര്‍മരംഗത്തു പല നേട്ടങ്ങളും ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കരുത്. പുതിയ പദ്ധതികള്‍ വിജയിക്കും. വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും. കലാരംഗങ്ങളില്‍ പരിശോഭിക്കും. വാക്ചാതുര്യം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+