Get Updates
Get notified of breaking news, exclusive insights, and must-see stories!

Daily Horoscope: ഈ നാളുകാർ മത്സരങ്ങളിൽ വിജയിക്കും, കടങ്ങൾ തീർക്കും, ഏതുകാര്യവും നിഷ്പ്രയാസം സാധിക്കും

മേടം - പുതിയ സുഹൃത്ത് മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

ഇടവം - വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തും. മത്സരങ്ങില്‍ വിജയിക്കും. കുടുംബാനുകൂല്യം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനലബ്ധിക്ക് ഭാഗ്യം. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിതവ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

മിഥുനം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്ചിലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

Today Horoscope

കര്‍ക്കടം - ധനാഗമം വര്‍ധിക്കും. ആരോഗ്യ ബുദ്ധിമുട്ടു മാറും. ഇന്റര്‍വ്യവുകളില്‍ പങ്കെടുക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും. വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പങ്കാളിയെ ലഭിക്കും. കാര്‍ഷിക നഷ്ടങ്ങള്‍ ഉണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ ശ്രമിക്കും.

ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

കന്നി - ഏതുകാര്യവും നിഷ്പ്രയാസം ചെയ്തുതീര്‍ക്കും. വിദേശ തൊഴിലവസരം. ആരോഗ്യം തൃപ്തികരം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃ ബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം

തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാകാര്യത്തിലും അധികം ധനചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

Today Horoscope in Malayalam

വൃശ്ചികം - പുതിയ തീരുമാനങ്ങള്‍ എടുക്കും. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പുണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍വ്യയം കുറയ്ക്കാനാകും. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലംമാറ്റം ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.

ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

മകരം - ഉദരരോഗങ്ങള്‍ മൂലം ക്ലേശിക്കും. വിപരീത അനുഭവങ്ങള്‍ വര്‍ധിക്കും. വാഹനങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതെ നോക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീരര്‍ത്തി ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക.
ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

മീനം - വ്യാപാരത്തില്‍ ശ്രദ്ധ കുറയരുത്. സന്താനഭാഗ്യം ഉണ്ടാകും. ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന വാരമാണ്. മനോവ്യാകുലതകള്‍ മാറും. ഉന്നത ജനപ്രീതി ഉണ്ടാകും. കുടുംബപ്രശ്‌നങ്ങള്‍ തീരും. യാത്ര ആവശ്യമായി വരും. ഏറ്റെടുത്ത കാര്യങ്ങള്‍ നിഷ്പ്രയാസം നിര്‍വഹിക്കും. ശരിയായ തീരുമാനങ്ങള്‍ എടുക്കും. ദാമ്പത്യ സന്തോഷം ഉണ്ടാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. പുതിയ തൊഴില്‍ കണ്ടെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+