വിദേശത്തേക്ക് യാത്ര പോകാനാകും, ഈ നാളുകാർക്ക് ആഘോഷജീവിതം, ആഢംബരവും, നാൾഫലം
മേടം - പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും.
ഇടവം - ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.
മിഥുനം - മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും. അനാവശ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ആഢംബര വസ്തുക്കളില്‍ താത്പര്യം കൂടും. ആരാധനാലയങ്ങള്‍ക്ക് ധനസഹായം ചെയ്യും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. പരീക്ഷാദികളില്‍ വിജയ സാദ്ധ്യത. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.

കര്‍ക്കടകം - ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. യാത്രകള്‍ ആവശ്യമാകും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.
ചിങ്ങം - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാതെ സൂക്ഷിക്കണം. പുതിയ വാഹനം വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയം.
കന്നി - ധര്‍മപ്രവര്‍ത്തികള്‍ ചെയ്യും. പ്രസിദ്ധി ഉണ്ടാകും. ആരോഗ്യ സംതൃപ്തിയുണ്ടാകും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.
തുലാം - ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങളുണ്ടാകും.

വൃശ്ചികം - കൃത്യനിഷ്ഠ ഉണ്ടാകും. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. കുടുംബജീവിതം തൃപ്തികരമാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പണച്ചെലവുകള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ട വസ്തു സ്വന്തമാക്കും. സ്ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും.
ധനു - പ്രണയബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിയുണ്ടാകും. വിവാദപ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. ലോഹങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
മകരം - ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും. മുന്‍കോപം പ്രതിസന്ധികള്‍ സൃഷ്ടിക്കും. വിദേശാവസരങ്ങള്‍ ലഭിക്കും. ഉന്നത സ്ഥാനലബ്ധിയുണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
കുംഭം - പല വിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആത്മാര്‍ത്തമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. കൃഷി ലാഭകരമാകില്ല. തൊഴില്‍രഹിതര്‍ കാത്തിരിക്കേണ്ടിവരും. മുന്‍കോപം ഉണ്ടാകും.
മീനം - കൃഷിലാഭം പ്രതീക്ഷിക്കാം. നേതൃഗുണം, ആരോഗ്യം ഉണ്ടാകും. ജീവിതം ഐശ്വര്യപൂര്‍ണമാകും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണതൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും.












Click it and Unblock the Notifications