Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹങ്ങള്‍ നിറവേറും, സല്‍പ്പേര് നേടും, സാമ്പത്തിക പ്രതിസന്ധി മാറും, വാഹനമോ ഭൂമിയോ സ്വന്തമാക്കും, നാൾഫലം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.

ഇടവം - ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. കൂട്ടുബിസിനസ്സ് നഷ്ടത്തിലാകാന്‍ സാധ്യത. പൊതുവെ എല്ലാ കാര്യത്തിലും ഉത്സാഹം പ്രകടമാകും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മാറും. മുന്‍കോപം നിയന്ത്രിക്കണം. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും.

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.

Today Horoscope

കര്‍ക്കടകം - ദുര്‍വ്യയം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. ഭൂസ്വത്തു വില്‍ക്കരുത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

കന്നി - സഹോദരനുമായി പിണങ്ങാനിടയുണ്ട്. വ്യാപാരികള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ അലസത കാട്ടും. ആത്മീയബോധം ഉണ്ടാകും. അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ബന്ധുഗുണം ഉണ്ടാകും. മാതാവിന് രോഗ സാധ്യത കാണുന്നു. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത.

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.

Today Horoscope in Malayalam

വൃശ്ചികം - കുടുംബ പുരോഗതി നേടും. ആഗ്രഹങ്ങള്‍ നിറവേറും. ഉത്സാഹശീലവും കര്‍മശേഷിയും ഉണ്ടാകും. സല്‍പ്പേര് സമ്പാദിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമായിരിക്കും.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യത്തില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. ഏറെനാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റം പ്രതീക്ഷിക്കാം.

മകരം - പൊതുജന സമ്മതിയുമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. അകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ഭൂസ്വത്തു വാങ്ങും. സാമ്പത്തിക പ്രതിസന്ധി മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.

മീനം - കര്‍മപുരോഗതിയുണ്ടാകും. രോഗശാന്തിയുണ്ടാകും. പുണ്യപ്രവൃത്തി ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും, വിദേശയാത്രാ സാഫല്യവും ഉണ്ടാകും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+