Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്ര, സുഹൃത്ത് കാരണം അപകീർത്തിയും ധനനഷ്ടവും, ഇന്നത്തെ നാൾഫലം

മേടം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ഇടവം - ആരോഗ്യസ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസയാത്രകള്‍ ഉണ്ടാകും. വ്യാപാരികള്‍ക്കു വാരം ഗുണകരമാണ്. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

മിഥുനം - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും.

Daily Horoscope

കര്‍ക്കടകം - വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനാനുകൂല്യം വര്‍ധിക്കും. ആരോഗ്യപരമായി ഉത്കണ്ഠ വേണ്ട. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

ചിങ്ങം - മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യതയുണ്ട്. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും.

കന്നി - ശത്രുക്കള്‍ വര്‍ധിക്കും. കാര്‍ഷികരംഗം ആദായകരമാകും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. മനഃസന്തോഷം ഉണ്ടാകും. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

തുലാം - പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. നിദ്രാഭംഗം ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.

Daily Horoscope

വൃശ്ചികം - കലാകാരന്മാര്‍ക്കു വാരം അനുകൂലമാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മനോധൈര്യം വര്‍ധിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

മകരം - സുഹൃത്തുക്കളില്‍ നിന്നു വിപരീത അനുഭവം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. കലാരംഗത്തു കഴിവുതെളിയിക്കാന്‍ അവസരം ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം.

കുംഭം - ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പലവിധ പ്രശ്‌നങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

മീനം - മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും. സന്താനഗുണം ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+