Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ വരുമാനം കണക്കില്ലാതെ വർധിക്കും, കുടുംബസുഖം ഉണ്ടാകും, നടക്കില്ലെന്ന് കരുതിയ കാര്യം നടക്കും, നാൾഫലം

മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും.

ഇടവം - തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത. രോഗങ്ങള്‍ ഭേദപ്പെടും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്. നിഗൂഢശത്രുക്കളെ കരുതിയിരിക്കുക. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കും.

മിഥുനം - നേതൃഗുണം ഉണ്ടാകും. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും.

daily horoscope

കര്‍ക്കടകം - ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും. ജനനാനുകൂല്യം കുറയും. പൗത്രസൗഖ്യം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ കാണിക്കും. സഹായ സഹകരണങ്ങള്‍ ധാരാളം ലഭിക്കും. വിദ്യാഭ്യാസരംഗത്തു പ്രശ്‌നങ്ങളുണ്ടാകും.

ചിങ്ങം - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ബന്ധുവിരോധം ഉണ്ടാകും. വാഹന സംബന്ധമായി പണച്ചെലവുണ്ടാകും.

കന്നി - സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം. അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. സഹോദരഗുണം ഉണ്ടാകും.
അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും.

തുലാം - ബന്ധുവിരോധം ഉണ്ടാകും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.

Daily Horoscope

വൃശ്ചികം - മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും.

ധനു - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.

മകരം - വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാ ഗുണം ഉണ്ടാകും.

കുംഭം - -വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.

മീനം - കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+