കുംഭരാശിക്കാര്‍ക്ക് ആഗ്രഹസാഫല്യത്തിന്റെ ദിവസമാണ് ഇന്ന്... നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയണ്ടേ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
വ്യാപാര വ്യവസായ മേഖലകളില്‍ നിന്നും ലാഭമുണ്ടാകും. സാമ്പത്തികമായി മെച്ചമുണ്ടാകും. പുതിയ ഗൃഹം വാങ്ങാന്‍ അന്വേഷണം ആരംഭിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ആത്മവിശ്വാസത്തോട് കൂടി പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തില്‍ സമാധാനം കൈവരും. ദൂരെയാത്രകള്‍ക്ക് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസം.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹസാഫല്യമുണ്ടാകും.വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്‌നം ചെയ്യണം. വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ചെയ്യുവാന്‍ അവസരമുണ്ടാകും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പുതിയ കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിക്കും. സൗമ്യ സമീപനത്താല്‍ സര്‍വകാര്യവിജയം ഉണ്ടാകും. ഉന്നതരെ പരിജയപ്പെടും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പരീക്ഷ, ഇന്റര്‍വ്യൂ, സന്ധിസംഭാഷണം എന്നിവയില്‍ വിജയിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ സാധിക്കും.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വസ്തുതര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകും. കുടുംബജീവിതത്തിന് വളരെ ആത്മീയ നിയന്ത്രണം ആവശ്യമാണ്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ഇഷ്ടഭക്ഷണം ലഭിക്കും. മാതാപിതാക്കള്‍ക്ക് അസുഖങ്ങള്‍ വരാന്‍ സാധ്യത കാണുന്നു.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിന പ്രയത്‌നം വേണം. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആര്‍ജിക്കുവാന്‍ അവസരമുണ്ടാകും. സന്താന സംരക്ഷണത്താല്‍ സമാധാനം തോന്നും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൃത്യനിര്‍വ്വഹണത്തില്‍ സംതൃപ്തി തോന്നും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യം വന്ന് ചേരും. പുതിയ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ആരോഗ്യം തൃപ്തികരമായിരിക്കും. മേലധികാരിയുടെ സ്ഥാനക്കയറ്റം സ്ഥാനമാറ്റത്തിന് കാരണമായേക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.













Click it and Unblock the Notifications