തുലാരാശിക്കാര്‍ക്ക് ഏറെ നാളുകളായി കടം കൊടുത്ത പണം തിരികെ കിട്ടും, നിങ്ങളുടെ ഇന്ന് എങ്ങനെ?
നക്ഷത്രഫലം പറയും നിങ്ങളുടെ ഇന്നത്തെ ദിവസം

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളില്‍ വിജയം കാണുന്നു. രോഗങ്ങള്‍ക്ക് ശാന്തി ലഭിക്കും. ഭൂമി ഇടപാടുകള്‍ നടത്തുന്നത് നല്ലതല്ല.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവരാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമിശ്രമാണ്. അപ്രതീക്ഷിതമായി പണം ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തിക ഭദ്രത കൈവരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ഏറെ നാളുകളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ബന്ധുക്കളോട് കലഹിക്കുന്നത് ഒഴിവാക്കണം. അനാവശ്യമായി സംസാരിക്കുന്നത് മോശഫലം ചെയ്യും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ഉച്ചവരെ കാര്യങ്ങള്‍ മോശമായി ഫലം ചെയ്യും. യാത്രാ ക്ലേശം അനുഭവപ്പെടും. കോടതി കേസുകളില്‍ അനുകൂലവിധി ഉണ്ടാകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാര്‍ത്ഥികള്‍ക്ക്ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ബിരുധത്തിന് ചേരുന്ന കുട്ടികള്‍ക്ക് സീറ്റുകള്‍ ലഭിക്കാന്‍ അനകൂല സാഹചര്യമാണ്.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാരം ചെയ്യുന്നവര്‍ക്ക് നല്ല ലാഭം കൈവരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ജോലി സ്ഥലത്ത് മേലധികാരിയെ പ്രീതിപെടുത്തും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദേശത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇപ്പോള്‍ മോശം സമയമാണ്. ജോലി നഷ്ടപ്പെടുന്നതിന് സാധ്യത കാണുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്യാപകര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് പുതിയ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ അനുകൂല സാഹചര്യം.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഓഹരി വിപണി, ഊഹക്കച്ചവടം എന്നിവ നടത്തുന്നതിന് നല്ല സമയമാണ്. സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറണം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പണം കടം കൊടുക്കുന്നതും വാങ്ങുന്നതും ഇന്നത്തെ ദിവസം നല്ലതല്ല. വാഗ്ദാനം നല്‍കിയാല്‍ പാലിക്കാന്‍ ബുദ്ധിമുട്ടിലാകും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. വ്യാപാരം മന്ദഗതിയിലായിരിക്കും. പ്രതീക്ഷിച്ച ലാഭം ബിസിനസ്സില്‍ ലഭിക്കില്ല.












Click it and Unblock the Notifications