കുംഭം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അനുകൂല സാഹചര്യമാണ്, നിങ്ങളുടെ ഇന്ന് അറിയാന്‍
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ എന്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചാലും ഈ ആഴ്ച മുഴുവന്‍ അതിന്റെ ഫലം ലഭിക്കും. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. തുടർന്ന് വായിക്കൂ..

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ എന്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചാലും ഈ ആഴ്ച മുഴുവന്‍ അതിന്റെ ഫലം ലഭിക്കും. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദമ്പതികള്‍ക്ക് ഇന്നത്തെ ദിവസം നല്ലതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു. ഇത് മറ്റുള്ളവരോട് തുറന്ന് പറയാതിരിക്കുകയാണ് നല്ലത്. സാമ്പത്തിക പ്രതിസന്ധിയില്‍ പരിഹാരം കാണും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമിശ്രമായ ദിവസമാണ്. വിചാരിച്ച കാര്യത്തില്‍ പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ല. എന്നാല്‍ സാമ്പത്തികമായി പ്രശ്‌നങ്ങള്‍ വരില്ല.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നല്ല ദിവസമാണ്. ജോലി ചെയ്യുന്നവര്‍ക്ക് അമിതമായി അധ്വാനിക്കേണ്ടതായി വരും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതാണ്. ദാമ്പത്യ സുഖം, സാമ്പത്തിക നേട്ടം, സന്താനങ്ങളാല്‍ മനസിന് സന്തോഷം എന്നിവ കൈവരിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അയല്‍ക്കാരോട് രമ്യമായി സംസാരിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ഭേദപ്പെട്ട ദിവസമാണ്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കൂട്ടുവ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ പ്രയാസമാണ്.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്തുക്കളുമായി വഴക്കുകള്‍ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പെണ്‍കുട്ടികളുടെ വിവാഹകാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വ്യാപാരത്തിലുള്ള ശത്രുക്കളുടെ എണ്ണം കുറയും. പൊതുവെ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. പുതിയ ജോലി ലഭിക്കുന്നത് അനുകൂലമായ സാഹചര്യമാണ്. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.












Click it and Unblock the Notifications