നക്ഷത്രഫലം പറയും നിങ്ങളുടെ ഇന്നത്തെ ദിവസം
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയണ്ടേ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
കുടുംബത്തില്‍ സന്തോഷം വന്നു ചേരും. ഉച്ചവരെ കാര്യങ്ങള്‍ മന്ദഗതിയില്‍ നീങ്ങും. പ്രലോഭനങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കണം.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വപ്‌നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുപ്രധാന കാര്യങ്ങള്‍ തീരുമാനത്തില്‍ എത്തിചേരും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ വിഷമഘട്ടങ്ങള്‍ തരണം ചെയ്യും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടരാശിക്കാര്‍ക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. പുതിയ വസ്്ത്രങ്ങള്‍ ലഭിക്കാന്‍ ഭാഗ്യം കാണുന്നു.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
വാഹനയോഗം കാണുന്നു. സന്താനങ്ങള്‍ക്ക് കീര്‍ത്തിയും ഉയര്‍ച്ചയും ഉണ്ടാകുന്നതാണ്. ഈശ്വരാനുഗ്രഹം ഉണ്ടെങ്കിലും ചില തടസ്സങ്ങള്‍ കാണുന്നു.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപവാദങ്ങളില്‍ നിന്നും രക്ഷ നേടും. ആത്മനിയന്ത്രണത്തോട് കൂടി പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബബന്ധങ്ങളില്‍ ഉണ്ടായിരുന്ന അകല്‍ച്ച മാറി കിട്ടുന്നു. പ്രതീക്ഷയില്‍ കവിഞ്ഞ ധനലാഭം വരും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് ആത്മബലം കൂടും. ദൈവനിന്ദ കാണിക്കരുത്. അഭയം തേടി വരുന്നവര്‍ക്ക് ആശ്രയം നല്‍കും.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
താല്‍ക്കാലിക സുഖത്തിന് വേണ്ടി പണം ചിലവഴിക്കും. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി മനസാക്ഷിയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ക്ഷിപ്രകോപം അനിഷ്ട സംഭവങ്ങള്‍ക്ക് ഇടവരുത്തും. സ്വന്തം പ്രവര്‍ത്തികള്‍ മൂലം അടുത്ത ബന്ധുക്കള്‍ അകന്ന് പോകുവാന്‍ ഇടയുണ്ട്.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഈശ്വരാനുഗ്രഹം കൂടുതലായി കാണുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി കാണുന്നു. വിദേശ യാത്രയ്ക്കുള്ള അനുമതി കാണുന്നു.













Click it and Unblock the Notifications