ഇടവരാശിക്കാര്‍ക്ക് പുതിയ ഗൃഹം പണിയുന്നതിനുള്ള യോഗം കാണുന്നു, നിങ്ങളുടെ ഇന്ന് അറിയാന്‍
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
കലാരംഗത്തുള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പൊതുരംഗത്ത് നിന്നും തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉത്തരവാദിത്തങ്ങള്‍ കൂടി വരുന്നതാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ ഗൃഹം പണിയുന്നതിനുള്ള യോഗം കാണുന്നു. കലാസാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് കാണുന്നു. വാക്‌സാമാര്‍ത്ഥ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്നു. സല്‍കര്‍മ്മങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതാണ്. ആലോചന ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കരുത്. സന്താനങ്ങള്‍ക്ക് വിദേശ ജോലിക്കുള്ള സാധ്യത കാണുന്നു.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
മാതാപിതാക്കളുടെ സ്വത്തുക്കള്‍ വന്നുചേരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. സഹായവാഗ്ദാനം നല്‍കിയവരുടെ പിന്‍മാറ്റം മനോവിഷമം ഉണ്ടാകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ആത്മസുഹൃത്തുക്കളുടെ വിയോഗം മനസ്സ് അസ്വസ്ഥമാക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തിലുണ്ടായിരുന്ന അനൈക്യം പരിഹരിക്കുന്നതാണ്. തൊഴിലില്‍ അഭിവൃദ്ധി കാണുന്നു. യാത്രാവേളയില്‍ ധനനഷ്ടത്തിന് ഇടയുണ്ട്. സ്വജനങ്ങളുടെ നീരസമായ പെരുമാറ്റം മനോവിഷമം ഉണ്ടാകും.
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദാനകര്‍മ്മങ്ങള്‍ ചെയ്യണം. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്ന് ചേരുന്നതാണ്. മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ധനയോഗം കാണുന്നു. സഹോദരങ്ങളുടെ ഉന്നമത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ വിനയായി കലാശിക്കും. സുഹൃത്തുക്കളുടെ എണ്ണം വര്‍ധിക്കും. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വാങ്ങാന്‍ ഇടയുണ്ട്. ദീര്‍ഘയാത്രകള്‍ ചെയ്യാനുള്ള യോഗം കാണുന്നു. ആരോഗ്യനില മെച്ചപ്പെടും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സല്‍പ്പേരും ജനസമ്മതിയും ഉണ്ടാകും. ത്യാഗമനോഭാവം പ്രദര്‍ശിപ്പിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകുന്നതാണ്. വിശ്വസ്ഥരില്‍ നിന്നും വിപരീതങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ്.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തനരംഗങ്ങളില്‍ മുന്നേറ്റം കാണുന്നു. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രയത്‌നിക്കും. ബന്ധുജനങ്ങളുമായി അകല്‍ച്ചയ്ക്ക് ഇടയുണ്ട്. ജീവിതത്തില്‍ ഉണ്ടായിരുന്നു ബുദ്ധിമുട്ടുകള്‍ മാറികിട്ടുന്നതാണ്.












Click it and Unblock the Notifications