Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരരാശിക്കാര്‍ക്ക് സ്വജനവിയോഗത്തിന് യോഗം കാണുന്നു. നിങ്ങളുടെ ഇന്ന് അറിയാന്‍

മകരരാശിക്കാര്‍ സ്വജനവിയോഗത്തിന് യോഗം കാണുന്നു. നിങ്ങളുടെ ഇന്ന് അറിയാന്‍...

 മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)


ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷിച്ച് ചെയ്യണം. നാല്‍ക്കാലികളില്‍ നിന്നും നേട്ടം കാണുന്നു. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകുമെങ്കിലും അത്യാവശ്യ സമയത്ത് അത് ഉപകരിക്കില്ല.

 ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ദൂര യാത്ര ചെയ്യേണ്ടി വരും. കുടുംബാംഗങ്ങളുമായി നീരസത്തിന് ഇടയുണ്ട്. വിദേശ ജോലിക്കുള്ള യോഗം കാണുന്നു. സന്താനങ്ങള്‍ മൂലം സമൂഹത്തില്‍ പ്രശസ്തിയും സമൂഹത്തില്‍ ആദരവും ഉണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഏറ്റവും അടുത്ത ബന്ധുക്കള്‍ സഹായത്തിന് എത്തും. വിദേശജോലിക്കുള്ള യോഗം കാണുന്നു. കൃഷിയില്‍ നഷ്ടം സംഭവിക്കാം. പിതാവിന്റെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരുന്നതാണ്. ജോലിയില്‍ ഉയര്‍ച്ച കാണുന്നു.

 കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


സാമ്പത്തിക്ക ഇടപാടുകള്‍ ശ്രദ്ധിച്ച് ചെയ്യണം. സുഖഭോഗങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്ന് ചേരും. തങ്ങളുടെ പ്രവര്‍ത്തനത്തിനൊത്ത അംഗീകാരം ലഭിക്കാന്‍ ഇടയില്ല.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

നേരിയ സാമ്പത്തിക നേട്ടം കാണുന്നു. ആത്മസുഹൃത്തുക്കള്‍ തള്ളി പറയുവാന്‍ ഇടയുണ്ട്. ശത്രുഭയം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പണത്തിന് വേണ്ടി അന്യായമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരും.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ക്രയവിക്രയങ്ങള്‍ സൂക്ഷിച്ച് ചെയ്യുക. ബന്ധുക്കളുടെ പ്രശ്‌നത്തില്‍ ഇടപ്പെടുന്നതു മൂലം പണനഷ്ടം ഉണ്ടാകും. നിരാശാബോധം ഉണ്ടാകുമെങ്കിലും അത് മറ്റുള്ളവരെ അറിയിക്കരുത്.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


സന്താനങ്ങളുടെ കാര്യത്തില്‍ മനക്ലേശം ഉണ്ടാകുന്നതാണ്. ബാധ്യതകള്‍ തീര്‍ക്കും. ഉറ്റസുഹൃത്തുക്കള്‍ ചതിയില്‍പ്പെടുത്തുന്നതാണ്. പരാജയത്തെപ്പറ്റി ചിന്തിക്കരുത്.

 വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)


എല്ലാത്തിനെയും മനസംയമനം കൊണ്ട് നേരിടണം. സാമ്പത്തിക ബുദ്ധിമുട്ടകള്‍ മാറുന്നതിന് സഹായം തേടും. കര്‍മ്മരംഗത്ത് വന്‍ നേട്ടം ഉണ്ടാകുന്നതാണ്. ഉന്നതരുടെ സഹായം തേടും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


കോടതിക്കേസുകളില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കാവുന്നതാണ്. വിവാഹമംഗളകര്‍മ്മത്തില്‍ പങ്കെടുക്കും. വീടിനേക്കാള്‍ തൊഴിലിനെ സ്‌നേഹിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്.

 മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


സ്വജനങ്ങളെ പിരിഞ്ഞ് കഴിയേണ്ട സാഹചര്യം വന്ന് ചേരും. വ്യവഹാരങ്ങളില്‍ വിജയം, ധനലാഭം എന്നിവ കാണുന്നു. മാതൃസഹായം കൂടും. ഇഷ്ടജനങ്ങളുടെ വേര്‍പ്പാട് മനോദുഖത്തിന് ഇടവരുത്തും.

 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


അനാവശ്യ കൂട്ടുക്കെട്ടുകള്‍ ഒഴിവാക്കണം. രോഗത്തില്‍ നിന്നും മുക്തി പ്രതീക്ഷിക്കാവുന്നതാണ്. ആഗ്രഹസാഫല്യം ഉണ്ടാകുന്നതാണ്. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാകുന്നതാണ്.

 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


വിരോധികള്‍ വര്‍ധിക്കും. ആത്മവിശ്വാസവും ഉന്മേഷവും കൂടുന്നതാണ്. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷിച്ച് ചെയ്യണം. ദൂരെയാത്രകള്‍ ചെയ്യേണ്ടി വരും. ധനം ചിലവഴിക്കുന്നത് വര്‍ധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+