വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണം
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകുന്നതാണ്. പിതൃസ്വത്തുക്കള്‍ കൈവശം വന്ന് ചേരുന്നതാണ്. ദൂരെയാത്രകള്‍ മാറ്റി വെയ്ക്കുന്നതാണ് നല്ലത്. അസുഖങ്ങള്‍ കുറയും. സര്‍വ്വ സ്വാതന്ത്ര്യത്തോട് കൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. ഊഹക്കച്ചവടക്കാര്‍ക്ക് നഷ്ടം ഉണ്ടാകാന്‍ ഇടയുണ്ട്. തൊഴില്‍ മേഖല പൊതുവെ സമാധാനപരമായി കാണപ്പെടുന്നു. പുതിയ കരാറുകളില്‍ ഏര്‍പ്പെടുവാന്‍ ഇടയുണ്ട്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനലാഭം, ഉദ്ദിഷ്ടകാര്യസിദ്ധി എന്നിവ കാണുന്നു. പുതിയ തൊഴില്‍ സംരംഭകര്‍ക്ക് കാലം അനുകൂലമാണ്. കുടുംബത്തിലെ അസ്വസ്ഥതകള്‍ മാറി കിട്ടുന്നതാണ്. കലാകാരന്മാര്‍ക്കും അധ്യാപകര്‍ക്കും അനുകൂലമായ കാലമാണ്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. വ്യാപാരികള്‍ക്ക് നേട്ടത്തിന്റെ കാലമാണ്. ചില അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ശത്രുക്കള്‍ അടുത്ത് കൂടുവാന്‍ ഇടയുണ്ട്.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
പണത്തിന്റെ പേരില്‍ സ്വജനങ്ങളെ പിണക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. മുന്‍കോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. എല്ലാ കാര്യങ്ങളിലും വെടിപ്പും വൃത്തിയും ഉണ്ടാകും.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബത്തിന് വേണ്ടിയുള്ള വ്യവഹാരങ്ങളില്‍ വിജയം കാണും. തൊഴില്‍ വിപുലപ്പെടുത്താന്‍ കഴിയുമെങ്കിലും വേണ്ടത്ര സാമ്പത്തിക നേട്ടം ഉണ്ടാകില്ല. കൃഷിയില്‍ നിന്നും മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടവരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാകുന്നതാണ്. കടുത്ത വിമര്‍ശനങ്ങള്‍ നേരിടും. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് ഇടവരും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രിയസുഹൃത്തുക്കളുടെ നീരസമായ പെരുമാറ്റം മനോദുഖത്തിന് ഇടവരുത്തും. വെട്ടിതുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണം. കുടംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ ഇടയുണ്ട്.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിരംഗത്ത് വന്‍ നേട്ടത്തിന് ഇടകാണുന്നു. വിദേശജോലിയ്ക്ക് യോഗം കാണുന്നു. അസുഖങ്ങള്‍ നിസാരമായി കാണരുത്. കുടംബത്തില്‍ ചില വിളലുകള്‍ പ്രതീക്ഷിക്കാം. നാല്‍ക്കാലികളില്‍ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പലവിധ അപവാദങ്ങളെയും അഭിമുഖീകരിക്കും. വ്യാപാരരംഗത്ത് നേട്ടം കാണുന്നു. ആരോഗ്യനില മോശമാകുവാന്‍ ഇടയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപ്പെട്ട് ദുഷ്‌പേര് സമ്പാദിക്കുവാന്‍ ഇടയുണ്ട്.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ധനനഷ്ടം കാണുന്നു. പണത്തിന് ഞെരുക്കും ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യും. ക്രയവിക്രയങ്ങളില്‍ നേട്ടം കാണുന്നു. അശരണര്‍ക്ക് സഹായം ചെയ്യും.
മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
പണമിടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പുലത്തണം. വാഗ്ദാനങ്ങള്‍ നടത്തുന്നത് നല്ലതല്ല.












Click it and Unblock the Notifications