കുംഭം രാശിക്കാര്‍ മനസ്സറിയാത്ത കാര്യങ്ങൾക്ക് ഇന്ന് അപവാദം കേൾക്കും, നിങ്ങളുടെ ഇന്ന്..
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
പുതിയ പല പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ന് തുടക്കമിടാവുന്നതാണ്. വിവാഹ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മാതാപിതാക്കളുടെ അസുഖം മനസ്സ് അസ്വസ്ഥമാക്കും. കൃഷിയില്‍ പ്രതീക്ഷിച്ചത്തില്‍ കവിഞ്ഞ ലാഭം ഉണ്ടാകുന്നതാണ്.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മറ്റുള്ളവരെ സഹായിച്ച് നഷ്ടം വരുത്താതെ നോക്കണം. ഗൃഹം സ്വന്തമാക്കുന്നതിനുള്ള യോഗമുണ്ട്. സുഹൃത്ത് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ചിലവ് വര്‍ധിക്കും. മുന്‍കോപവും പിടിവാശിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബക്ഷേമത്തിനായി പ്രവര്‍ത്തിക്കും. അലസത മൂലം ചെയ്ത് തീര്‍ക്കേണ്ട പല കാര്യവും മുടങ്ങും. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. കുടുംബസ്വത്തിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
വരവും ചിലവും തമ്മില്‍ പൊരുത്തപ്പെട്ട് പോകാന്‍ ബുദ്ധിമുട്ടാണ്. സഹായവാഗ്ദാനം നല്‍കിയവരുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. അയല്‍ക്കാരുമായി അകല്‍ച്ചയുണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ വിജയം കാണുന്നു.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ജീവിത പങ്കാളിയില്‍ നിന്നും പ്രതീക്ഷിച്ചത്തില്‍ കവിഞ്ഞ ലാഭം കാണുന്നു. കലാരംഗത്ത് തനതായ സംഭാവനകള്‍ നല്‍കും. മേലുദ്യോഗസ്ഥന്റെ പ്രശംസ ലഭിക്കും. ബന്ധുജനങ്ങളുടെ പെരുമാറ്റം മനസ്സ് അസ്വസ്ഥമാക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പരുഷമായ സംഭാഷണത്താന്‍ പല ഉറ്റ സുഹൃത്തുക്കളെയും നഷ്ടപ്പെടും. അഹങ്കാരം പല ദോഷങ്ങള്‍ക്കും ഇടവരുത്തും. ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതാണ്. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് പോകരുത്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടുന്നതാണ്. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യാവുന്നതാണ്. വ്യാപാര വിതരണ മേഖലയില്‍ നിന്നും പുരോഗതി ഉണ്ടാകും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ശത്രുദോഷത്തിനുള്ള പരിഹാര കര്‍മ്മങ്ങള്‍ നടത്തുന്നത് നല്ലതാണ്. ദൃഷ്ടിപദത്തില്‍ ഉള്ളതെല്ലാം ശരിയാണെന്ന മിഥ്യാധാരണ ഒഴിവാക്കണം. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതാണ്.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ക്രയവിക്രയങ്ങളില്‍ നിന്നും വന്‍ നേട്ടം കാണുന്നു. മാതാവില്‍ നിന്നും കൂടുതല്‍ നേട്ടം ഉണ്ടാകുന്നതാണ്.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹപ്രവര്‍ത്തകരുമായി അകലും. സന്താനത്തിന് മേന്മയുള്ള ജോലിയ്ക്ക് യോഗം കാണുന്നു. ധനരംഗത്തുള്ള ബുദ്ധിമുട്ടുകള്‍ മാറികിട്ടും. ഗൃഹസംബന്ധമായ കാര്യങ്ങളില്‍ ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മനസ്സറിയാത്ത കാര്യങ്ങളില്‍ അപവാങ്ങള്‍ കേള്‍ക്കും. വ്യാപാരികള്‍ക്ക് കാലം അനുകൂലമായി കാണുന്നു. യാത്രാവേളകളില്‍ വളരെയധികം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ ചില രോഗങ്ങള്‍ വരാന്‍ ഇടയുണ്ട്.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
നീതി പൂര്‍വ്വമുള്ള സമീപനത്താല്‍ സര്‍വകാര്യ വിജയം നേടും. മറക്കുവാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ നിന്ന് പോകില്ല. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് ഇടയുണ്ട്. സഹോദരങ്ങള്‍ തീര്‍ത്തും മോശമായി പെരുമാറും.












Click it and Unblock the Notifications