മീനരാശിക്കാര്‍ സൂക്ഷിക്കണം,കൂടെ നില്‍ക്കുന്നവര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി തള്ളി പറയും
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശിക്കാര്‍ക്ക് ഇന്ന്
മേടരാശിക്കാര്‍ക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. പുതിയ വീട് പണിയുന്നതിനോ പുതുക്കി പണിയുന്നതിനോ തീരുമാനമെടുക്കാന്‍ നല്ല ദിവസമാണ്. ഇന്നേ ദിവസത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഫലം ചെയ്യും.

ഇടവം രാശിക്കാര്‍ക്ക് ഇന്ന്
ഉദ്യോഗത്തില്‍ സ്ഥാനകയ്യറ്റം സംഭവിക്കാന്‍ ഇടയുണ്ട്. നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കുന്നതാണ്. കാര്യങ്ങള്‍ വളരെ സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ ദുഖിക്കേണ്ടതായി വരും. തന്മൂലും കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും.
മിഥുനം രാശിക്കാര്‍ക്ക് ഇന്ന്
വരുമാനത്തില്‍ മൊത്തത്തില്‍ വര്‍ധനവുണ്ടാകും. ദൂരയാത്രകള്‍ ചെയ്യേണ്ട സാഹചര്യം കാണുന്നു. സുഖഭോഗങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കും. സ്വജനങ്ങളെ പിരിഞ്ഞ് കഴിയേണ്ട സാഹചര്യം വരും. പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു.
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന്
കൂട്ട് ചേര്‍ന്നുള്ള വ്യാപാരങ്ങളും വ്യവസായങ്ങളും മനക്ലേശത്തിന് ഇടവരുത്തുന്നതാണ്. വഞ്ചികപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് എല്ലാ കാര്യത്തിലും അതീവ ജാഗ്രത വേണം.

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന്
വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒവിവാക്കണം. പെട്ടെന്നുള്ള തീരുമാനങ്ങള്‍ ദോഷം ചെയ്യും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കുന്നതാണ്. പ്രവര്‍ത്തനങ്ങളില്‍ കിടമത്സരം ഉണ്ടാകും.

കന്നി രാശിക്കാര്‍ക്ക് ഇന്ന്
ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഇട കാണുന്നു. ജീവതത്തില്‍ നഷ്ടബോധം സദാ അലട്ടിക്കൊണ്ടിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ബന്ധുക്കളുമായി അഭിപ്രായവ്യത്യാസത്തിന് ഇടവരും.

തുലാം രാശിക്കാര്‍ക്ക് ഇന്ന്
വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ഇടയുണ്ട്. സ്‌നേഹം നടിച്ച് അടുത്ത് കൂടുന്നവരെ സൂക്ഷിക്കണം. എതിര്‍പ്പുകള്‍ പരിഹരിക്കുവാന്‍ ഇടയുണ്ട്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുവാന്‍ ഇടയുണ്ട്.

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന്
സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യണം. സ്ത്രീകള്‍ മൂലം ധനനഷ്ടത്തിനും അപവാദത്തിനും ഇടകാണുന്നു. വ്യാപാരികള്‍ക്ക് കാലം അനുകൂലമാണ്.

ധനു രാശിക്കാര്‍ക്ക് ഇന്ന്
അനാവശ്യ കൂട്ടുക്കെട്ടുകള്‍ ഒഴിവാക്കേണ്ടതാണ്. മാതാപിതാക്കളുടെ സന്തോഷങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തിക്കും. തൊഴിലില്‍ സാമ്പത്തിക നേട്ടം കാണുന്നില്ല.
മകരം രാശിക്കാര്‍ക്ക് ഇന്ന്
വ്യാപാരികള്‍ക്ക് കാലം അനുകൂലമാണ്. സാഹിത്യകാരന്മാര്‍ക്ക് ധനലാഭവും ഉന്നതബഹുമതിയും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്. സുഹൃത്ത് ബന്ധം മെച്ചപ്പെടും.

കുംഭം രാശിക്കാര്‍ക്ക് ഇന്ന്
ഉന്നത വ്യക്തികളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. അപ്രതീക്ഷിതമായ ആപത്തുക്കളില്‍ നിന്നും രക്ഷപ്പെടും. തന്റേതല്ലാത്ത കാരണത്താല്‍ മറ്റുള്ള വ്യക്തികളില്‍ നിന്നും എതിര്‍പ്പ് നേരിടും.
മീനം രാശിക്കാര്‍ക്ക് ഇന്ന്
യാത്രയില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ല. കൂടെ നില്‍ക്കുന്നവര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി തള്ളി പറയും. മുന്‍കോപം ധാരാളം ശത്രുക്കളെ സമ്പാദിക്കും.












Click it and Unblock the Notifications